റിബേറിയും റോബനും ബയേണില്‍ തുടരും

web desk |  
Published : Apr 13, 2018, 01:23 AM ISTUpdated : Jun 08, 2018, 05:46 PM IST
റിബേറിയും റോബനും ബയേണില്‍ തുടരും

Synopsis

ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്.

മ്യൂനിച്ച്: ബയേണ്‍ മ്യൂനിച്ച് താരങ്ങളായ ഫ്രാങ്ക് റിബേറിയുടേയും അര്‍ജന്‍ റോബന്‍റേയും  കരാര്‍ ക്ലബ് പുതുക്കി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്.  തുടര്‍ച്ചയായ ആറാം ബുണ്ടസ് ലിഗ കിരീടം ക്ലബിന് സമ്മാനിച്ച ശേഷമാണ് കരാര്‍ നീട്ടാന്‍ ക്ലബ് തീരുമാനിച്ചത്. 

2007ൽ മെർസെയിലിൽ നിന്നും ബവേറിയയിലേക്കെത്തിയ റിബറി 382 മത്സരങ്ങളിൽ നിന്നും 114 ഗോളുകൾ നേടി. ചെൽസിയിലും റയലിലും കളിച്ച ശേഷം 2009ലാണ് റോബന്‍ ബയേണിലെത്തുന്നത്. 286 മത്സരങ്ങളിൽ 138 ഗോളുകൾ നേടി. 28 മത്തെ ബുണ്ടസ് ലീഗ കിരീടത്തിനൊപ്പം വിങ്ങർമാരുടെ കരാര്‍ നീട്ടിയത് ബയേൺ ആരാധകർക്ക് ആവേശം പകർന്നിട്ടുണ്ട്.

ബയേൺ മ്യൂനിച്ച് ട്രിപ്പിള്‍ കിരീടം നേടിയ ക്ലബില്‍ അംഗമായിരുന്നു ഇരുവരും. ബുണ്ടസ് ലീഗ നേടിയ ബയേൺ ജർമൻ കപ്പിന്‍റെ  സെമിയിൽ എത്തിയിട്ടുണ്ട്. മറ്റൊരു ട്രിപ്പിള്‍ കിരീടത്തിന്‍റെ വക്കിലാണ് ഇരുവരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ തിരിച്ചടി; മികച്ച ഫോമിലുള്ള ആയുഷ് മാത്രെയ്ക്ക് സീസണ്‍ നഷ്ടമാകും
എം എസ് ധോണിയെ മറികടക്കാന്‍ കെ എല്‍ രാഹുല്‍; ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആറാമനാകാന്‍ അവസരം