ലക്ഷ്യം ഒളിംപിക്സ്; ഇനി ശ്രദ്ധ 1500 മീറ്ററില്‍ മാത്രമെന്ന് ജിന്‍സണ്‍ ജോണ്‍സണ്‍

Published : Sep 03, 2018, 12:01 PM ISTUpdated : Sep 10, 2018, 05:18 AM IST
ലക്ഷ്യം ഒളിംപിക്സ്;  ഇനി ശ്രദ്ധ 1500 മീറ്ററില്‍ മാത്രമെന്ന് ജിന്‍സണ്‍ ജോണ്‍സണ്‍

Synopsis

അടുത്ത ഒളിംപിക്‌സ് ലക്ഷ്യമിട്ട് ഭാവിയില്‍ 1500 മീറ്ററില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍.  

ദില്ലി: അടുത്ത ഒളിംപിക്‌സ് ലക്ഷ്യമിട്ട് ഭാവിയില്‍ 1500 മീറ്ററില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ വിദേശ കോച്ചിന് കീഴില്‍ പരിശീലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തിന് ശേഷം ദില്ലിയിലെത്തിയ ജിന്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മെ‍‍ഡല്‍ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കൊണ്ടാണ് 1500 മീറ്ററില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനമെന്നും ജിന്‍സണ്‍ വ്യക്തമാക്കി. വിദേശ പരിശീലകന്റെ സഹായം ഇപ്പോഴത്തെ നിലയില്‍ ആവശ്യമില്ലെന്നും ജിന്‍സണ്‍ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിലെ മെ‍ഡല്‍ നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭിനന്ദനമാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും ജിന്‍സണ്‍ പറഞ്ഞു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു