
തിരുവനന്തപുരം: റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീന പെരസിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ചിലത് ചോദിക്കാനുണ്ട്. താന്‍ ക്ലബ്ബ് വിടാന്‍ കാരണം പെരസാണെന്ന റൊണാള്‍ഡോയുടെ പ്രസ്താവനയെക്കുറിച്ചാണ് രോഹിത്തിന് ചോദിക്കാനുള്ളത്.
ഈ വാര്‍ത്തവന്ന പത്ര കട്ടിംഗ് ട്വീറ്റ് ചെയ്ത് രോഹിത് ചോദിക്കുന്നത് ഇനി എന്തു ചെയ്യും പെരസ് എന്നാണ്. ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനത്തിന് മുന്നോടിയായി ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ക്ലബ്ബ് വിടാന്‍ കാരണം പെരസാണെന്ന് റൊണാള്‍ഡോ തുറന്നുപറഞ്ഞത്.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെപ്പോലെ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് രോഹിത് ശര്‍മയും. റൊണാള്‍ഡോ റയല്‍വിട്ടതില്‍ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ രോഹിത്തും നിരാശനാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!