ആഹ്ലാദത്തില്‍ കസേര പൊളിച്ചു; ഗംഭീറിന് പിഴ

Published : May 04, 2016, 04:34 AM ISTUpdated : Oct 04, 2018, 11:29 PM IST
ആഹ്ലാദത്തില്‍ കസേര പൊളിച്ചു; ഗംഭീറിന് പിഴ

Synopsis

കൊല്‍ക്കത്ത: ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ വിജയത്തില്‍ അമിത ആഹ്ലാദ പ്രകടനം നടത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിന് പിഴ. മത്സരശേഷം കസേര ചവിട്ടിത്തെറിപ്പിച്ചതിനാണ് ഗംഭീറിന് മാച്ച് ഫീസിന്റെ 15 ശതമാനം പിഴ ചുമത്തിയത്. 

ഇതേസമയം, കുറഞ്ഞ ഓവര്‍ നിരക്കിന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 24 ലക്ഷം രൂപ പിഴചുമത്തി. മറ്റ് ടീമംഗങ്ങള്‍ക്ക് ആറ് ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് കോലിക്ക് പിഴ ചമുത്തുന്നത്. ആദ്യം 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 'ഫൈനൽ ശാപം' മാറ്റാൻ ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ; മാസ്റ്റർ പ്ലാനുമായി ബിസിസിഐ
സാനിയയ്ക്ക് വിവാഹ സമ്മാനമായി വിജയമില്ല; ഹണിമൂൺ പോലും മാറ്റിവെച്ച് കല്യാണപിറ്റേന്ന് ക്രീസിലെത്തിയ അര്‍ജുന് നിരാശ