ഫൈനല്‍ പ്രതീക്ഷയുമായി സൈന; കരോലിന മാരിനുമായി അങ്കം ഇന്ന്

Published : Jan 19, 2019, 09:18 AM IST
ഫൈനല്‍ പ്രതീക്ഷയുമായി സൈന; കരോലിന മാരിനുമായി അങ്കം ഇന്ന്

Synopsis

ഫൈനല്‍ പ്രതീക്ഷയുമായി സൈന നെഹ്‌വാള്‍ ഇന്നിറങ്ങും. ഒളിംപിക് ചാംപ്യനായ സ്പാനിഷ് താരം കരോലിനാ മാരിന്‍ ആണ് സെമിയിൽ സൈനയുടെ എതിരാളി. 

ക്വലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണില്‍ ഫൈനല്‍ പ്രതീക്ഷയുമായി സൈന നെഹ്‌വാള്‍ ഇന്നിറങ്ങും. ഒളിംപിക് ചാംപ്യനായ സ്പാനിഷ് താരം കരോലിനാ മാരിന്‍ ആണ് സെമിയിൽ സൈനയുടെ എതിരാളി. ടൂര്‍ണമെന്‍റില്‍ മാരിന്‍ നാലാം സീഡും സൈന ഏഴാം സീഡുമാണ്. 

ഇന്ത്യന്‍ സമയം 10 മണിക്ക് ശേഷം മത്സരം തുടങ്ങും. കരിയറില്‍ ഇതുവരെയുള്ള 10 മത്സരങ്ങളിൽ ഇരുവരും അഞ്ച് എണ്ണം വീതം ജയിച്ചിട്ടുണ്ട്. ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് സൈന. സെമിയിൽ നസോമി ഒക്കുഹാരയെയാണ് സൈന തോൽപ്പിച്ചത്. റാച്ചാനോക് ഇന്‍റാനോണും ഗോഹ് ജിന്‍ വെയും തമ്മിലാണ് രണ്ടാം സെമി. ഫൈനല്‍ നാളെ നടക്കും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു