സലാ ഗോളടിച്ചാല്‍ ഈജിപ്‌തുകാര്‍ക്ക് ലോട്ടറി

Web Desk |  
Published : Mar 22, 2018, 03:42 PM ISTUpdated : Jun 08, 2018, 05:44 PM IST
സലാ ഗോളടിച്ചാല്‍ ഈജിപ്‌തുകാര്‍ക്ക് ലോട്ടറി

Synopsis

ഓരോ ഗോളിനും ഫ്രീ ടോക് ടൈം പ്രഖ്യാപിച്ച് മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണ്‍

കെയ്റോ: ഗോള്‍‌വേട്ട കൊണ്ട് ഫുട്ബോള്‍ ലോകത്തെ അതിശയിപ്പിക്കുകയാണ് ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ വിങര്‍ മൊഹമ്മദ് സലാ. സീസണില്‍ 36 ഗോളുകളാണ് ചുവപ്പ് ജഴ്സിയില്‍ സലാ ഇതിനകം അടിച്ചുകൂട്ടിയത്. ഇതില്‍ 28 എണ്ണം പ്രീമിയര്‍ ഗോളുകളാണ്. ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്ന് 42 മില്യണ്‍ യൂറോയ്ക്കാണ് സലാ ലിവര്‍പൂളിലെത്തിയത്. 

ഈജിപ്‌ഷ്യന്‍ മെസി എന്നായിരുന്നു റോമായ്ക്കായി കളിക്കുമ്പോള്‍ സലായുടെ വിളിപ്പേര്. റഷ്യന്‍ ലോകകപ്പില്‍ ഈജിപ്‌തിന്‍റെ പ്രതീക്ഷകള്‍ പൂര്‍ണമായും സലായുടെ ഗോളടി മികവിലാണ്. ലോകകപ്പിന് മുമ്പ് ഈജിപ്‌‌ഷ്യന്‍ ഗോളടി യന്ത്രവുമായി രസകരമായ കരാറിലെത്തിയിരിക്കുകയാണ് മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണ്‍. 

സലാ നേടുന്ന ഓരോ ഗോളിനും ഈജിപ്‌തിലെ വൊഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് 11 മിനുറ്റ് അധിക സംസാര സമയം ലഭിക്കും. മൊ സലാ എന്ന താരിഫ് പ്ലാനില്‍ സൈന്‍ ഇന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഈജിപ്തിലെ വലിയ മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണിന് 43 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. താരിഫ് പരിഗണിക്കുമ്പോള്‍ സലായുടെ ഓരോ ഗോളിനും വോഡാഫോണിന് 140 മില്യണ്‍ ഡോളര്‍ ചിലവാകും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും
കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം