അമ്മയായ ശേഷം ഉജ്ജ്വല തിരിച്ചുവരവ്; ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ മിര്‍സ

Published : May 11, 2020, 10:50 PM ISTUpdated : May 11, 2020, 11:02 PM IST
അമ്മയായ ശേഷം ഉജ്ജ്വല തിരിച്ചുവരവ്; ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ മിര്‍സ

Synopsis

ഇന്തോനേഷ്യയുടെ 16കാരി പ്രിസ്‌ക മഡിലിനെ പിന്നിലാക്കിയാണ് സാനിയയുടെ നേട്ടം. സമ്മാനത്തുകയായ 2000 അമേരിക്കന്‍ ഡോളര്‍ സാനിയ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. 

ദില്ലി: അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ഉജ്ജ്വലമാക്കിയ സാനിയ മിര്‍സയ്‌ക്ക് ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ്(Fed Cup Heart award). പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ മിര്‍സ. ഏഷ്യാ-ഓഷ്യാനിയ മേഖലയില്‍ നിന്ന് ആകെ പോള്‍ ചെയ്ത 16,985 വോട്ടില്‍ പതിനായിരത്തിലധികവും സാനിയ നേടി. 

ഇന്തോനേഷ്യയുടെ 16കാരി പ്രിസ്‌ക മഡിലിനെ പിന്നിലാക്കിയാണ് സാനിയയുടെ നേട്ടം. സമ്മാനത്തുകയായ 2000 അമേരിക്കന്‍ ഡോളര്‍ സാനിയ തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ആരാധകര്‍ക്കായി മെയ് 1 മുതല്‍ ഒരാഴ്‌ചക്കാലം ഓണ്‍ലൈനിലൂടെയായിരുന്നു വോട്ടിംഗ്. 

'ഫെഡ് കപ്പ് ഹാര്‍ട്ട് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്നത് അഭിമാനമാണ്. പുരസ്‌കാരം രാജ്യത്തിനും ആരാധകര്‍ക്കും വോട്ട് ചെയ്ത എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഭാവിയില്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു'- ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ സാനിയ മിര്‍സ വ്യക്തമാക്കി. 

2018ല്‍ അമ്മയായ സാനിയ ഈ വര്‍ഷം ജനുവരിയിലാണ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്‍റില്‍ ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍സ് ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പം സാനിയ കിരീടം ചൂടിയിരുന്നു. 2017 ഒക്ടോബറിലാണ് അതിന് മുന്‍പ് സാനിയ മത്സരം കളിച്ചിരുന്നത്. 

അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍ 2009ലാണ് 'ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ്' നല്‍കാന്‍ തുടങ്ങിയത്. രാജ്യത്തെ വ്യത്യസ്തതയോടെ പ്രതിനിധീകരിക്കുന്ന, കോർട്ടിൽ അസാധാരണമായ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന താരങ്ങള്‍ക്കാണ് ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് നല്‍കുന്നത്. 

'സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസര്‍'; ട്രോള്‍ വീഡിയോ പങ്കുവെച്ച് സാനിയയും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ