
ജയ്പ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ 37 നേടി. രണ്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. ഇതില്‍ ഒരു സിക്സ് കിവീസ് പേസര്‍ ട്രന്‍ഡ് ബൗള്‍ട്ടിനെതേതിരേയായിരുന്നു.
മറ്റൊരു അപൂര്‍വ നേട്ടത്തിനും സഞ്ജു ഉടമയായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി 1000 റണ്‍സുകള്‍ സഞ്ജു പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 49 റണ്‍സ് നേടിയിരുന്നു. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു. മോശം തുടക്കമാണ് ലഭിച്ചതെങ്കിലും സഞ്ജു സാംസണും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (45)യും പതിയെ കരക്കയറ്റി.
മഴ കാരണം കളി നിര്‍ത്തുമ്പോള്‍ രാജസ്ഥാന്‍ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്. ആര്‍ച്ചി ഷോര്‍ട്ട് (6), ബെന്‍ സ്റ്റോക്സ് (16), ജോസ് ബട്ലര്‍ (29) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാര്‍. രാഹുല്‍ ത്രിപദി (15), കൃഷ്ണപ്പ ഗൗതം (2) എന്നിവരാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!