റാഫേല്‍ നദാല്‍ പിന്മാറി; നേട്ടം ജോക്കോവിച്ചിന്

Published : Nov 06, 2018, 07:12 AM IST
റാഫേല്‍ നദാല്‍ പിന്മാറി; നേട്ടം ജോക്കോവിച്ചിന്

Synopsis

സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ലോക ടെന്നിസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായി ഈ വര്‍ഷം അവസാനിപ്പിക്കും. സീസണിന് അവസാനം നടക്കേണ്ട എടിപി ടൂര്‍ ഫൈനല്‍സില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറിയതോടെയാണ് ജോക്കോവിച്ച് ഒന്നാം റാങ്ക് ഉറപ്പിച്ചത്.

ദുബായ്: സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ലോക ടെന്നിസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായി ഈ വര്‍ഷം അവസാനിപ്പിക്കും. സീസണിന് അവസാനം നടക്കേണ്ട എടിപി ടൂര്‍ ഫൈനല്‍സില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറിയതോടെയാണ് ജോക്കോവിച്ച് ഒന്നാം റാങ്ക് ഉറപ്പിച്ചത്.

കണങ്കാലിന് ശസ്ത്രക്രിയക്ക് വിധേയനായതോടെയാണ് നദാലിന്റെ പിന്മാറ്റം. ട്വിറ്ററിലൂടെയാണ് നദാല്‍ തീരുമാനം അറിയിച്ചത്. ഇതോടെ ഞായറാഴ്ച തുടങ്ങുന്ന
ഫൈനല്‍സില്‍ നദാലിന് പകരം അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നറെ ഉള്‍പ്പെടുത്തി. 

1973ല്‍ എടിപി റാങ്കിംഗ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇരുപതാം സ്ഥാനത്ത് സീസണ്‍ തുടങ്ങിയ ഒരാള്‍ ഒന്നാം റാങ്കില്‍ വര്‍ഷം അവസാനിപ്പിക്കുന്നത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു