ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പ്: അഞ്ച് സ്വര്‍ണവുമായി സജന്‍ പ്രകാശ് മികച്ച പുരുഷ താരം

Published : Sep 23, 2018, 09:59 PM IST
ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പ്: അഞ്ച് സ്വര്‍ണവുമായി സജന്‍ പ്രകാശ് മികച്ച പുരുഷ താരം

Synopsis

ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ സജൻ പ്രകാശിന് അഞ്ചാം സ്വർണം. സജന്‍ ചാമ്പ്യൻഷിപ്പിലെ മികച്ച പുരുഷതാരം. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ സജൻ പ്രകാശിന് അഞ്ചാം സ്വർണം. 200 മീറ്റർ
ബട്ടർഫ്ലൈസിൽ പുതിയ റെക്കോർഡോടെയാണ് സജൻ അഞ്ചാം സ്വർണം നേടിയത്. ചാമ്പ്യൻഷിപ്പിലെ മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കപ്പെട്ടതും സജനാണ്. കർണാടകയുടെ സലോന ദലാലാണ് മികച്ച വനിതാ താരം.  

വനിതകളുടെ വാട്ടർ പോളോയിൽ ബംഗാളിനെ തോൽപിച്ച് കേരളം ചാമ്പ്യൻമാരായി. ആറ് സ്വർണവും ഒരു വെങ്കലവുമാണ് കേരളം ആകെ നേടിയത്.
കർണാടക ഓവറോൾ ചാമ്പ്യൻമാരായപ്പോൾ നീന്തൽ ഫെഡറേഷൻ രണ്ടാം സ്ഥാനത്തെത്തി. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു