ബാഡ്മിന്റണ്‍ ഇതിഹാസം ലി ചോങ് വെയ് അര്‍ബുദ ബാധിതനെന്ന് സ്ഥിരീകരണം

By Web TeamFirst Published Sep 22, 2018, 5:14 PM IST
Highlights

ബാഡ്മിന്റണ്‍ ഇതിഹാസം ലി ചോങ് വെയ് അര്‍ബുദ ബാധിതനെന്ന് സ്ഥിരീകരണം. കോര്‍ട്ടില്‍ നിന്ന് എന്നന്നേക്കുമായി മാറിനില്‍ക്കേണ്ട രോഗം ലി ചോങിനുണ്ടെന്ന് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് മലേഷ്യന്‍(ബാം)അറിയിച്ചു.

ക്വാലാലംപൂര്‍: ബാഡ്മിന്റണ്‍ ഇതിഹാസം ലി ചോങ് വെയ് അര്‍ബുദ ബാധിതനെന്ന് സ്ഥിരീകരണം. കോര്‍ട്ടില്‍ നിന്ന് എന്നന്നേക്കുമായി മാറിനില്‍ക്കേണ്ട രോഗം ലി ചോങിനുണ്ടെന്ന് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് മലേഷ്യന്‍(ബാം)അറിയിച്ചു.

ലി ചോങിന്റെ മൂക്കിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. തായ്‍‍വാനില്‍ ചികിത്സയില്‍ കഴിയുന്ന ലി ചോങ്, ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ബാം, അദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെട്ടു.

2008 മുതല്‍ തുടര്‍ച്ചയായി 199 ആഴ്ചകള്‍, ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ലി ചോങ് , തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്. ആവേശകരമായ 2016ലെ റിയോ ഒളിംപിസ് ഫൈനലില്‍ ചൈനയുടെ ചെന്‍ ലോങിനോട് ലി ചോങ് പൊരുതി തോല്‍ക്കുകയായിരുന്നു. ഏപ്രിലില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ ലി ചോങ്, അനാരോഗ്യം കാരണം ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറിയിരുന്നു. ജൂലൈ മുതല്‍ ലീ ചോങിനെ കോര്‍ട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

ലോക റാങ്കിംഗില്‍ ഇപ്പോഴും നാലാം സ്ഥാനക്കാരനാണ് 35കാരനായ ലി ചോങ്. 2014ലെ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പിനിടെ ഉത്തേജകമരുന്നുപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കരിയര്‍ പ്രതിസന്ധിയിലായ ലി ചോങ് തിരിച്ചുവരവിലുള്ള പാതയിലായിരുന്നു. ലി ചോങ് എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് മലേഷ്യന്‍ താരത്തിന്റെ ഏറ്റവും വലിയ എതിരാളിയും ചൈനീസ് ഇതിഹാസം ലിന്‍ ഡാന്‍ ആശംസിച്ചു.

click me!