സെറീന ഇങ്ങനെയൊക്കെ തോല്‍ക്കാമോ..?

Published : Aug 02, 2018, 11:28 AM IST
സെറീന ഇങ്ങനെയൊക്കെ തോല്‍ക്കാമോ..?

Synopsis

 ബ്രിട്ടീഷ് താരം യോഹന്ന കോന്റായാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ തകര്‍ത്തത്.  

സാന്‍ഫ്രാന്‍സിസികോ: സിലിക്കണ്‍വാലി ക്ലാസിക് ടെന്നിസില്‍ സെറീന വില്യംസിന് വമ്പന്‍ തോല്‍വി. ബ്രിട്ടീഷ് താരം യോഹന്ന കോന്റായാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ തകര്‍ത്തത്. സ്‌കോര്‍ 6-1, 6-0.  എന്ന സ്‌കറിനായിരുന്നു കോന്റയുടെജയം. പ്രൊഫഷണല്‍ ടെന്നിസില്‍ സെറീനയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 

52 മിനിറ്റുകള്‍ക്കിടെ മത്സരം പൂര്‍ത്തിയായി. 48ാം റാങ്കുകാരിയാണ് കോന്റ. 2014ല്‍ സിമോണ ഹാലെപ്പിനെതിരേ 6-0, 6-2 എന്ന സ്‌കോറിന് സെറീന പരാജയപ്പെട്ടിരുന്നു. സിംഗപ്പുര്‍ ഓപ്പണിലായിരുന്നു ഇത്.

1995ല്‍ പ്രൊഷണല്‍ ടെന്നിസില്‍ എത്തിയതിന്  ശേഷം ആദ്യമായാണ് സെറീന രണ്ട് ഗെയിം നേടാതെ തോല്‍ക്കുന്നത്. അമ്മയായതിന് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ സെറീന ഇക്കഴിഞ്ഞ വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. 

PREV
click me!

Recommended Stories

ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്
തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു