പാരിതോഷികം വൈകുന്നു: ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച് മനു ഭാക്കര്‍; നാവടക്കണമെന്ന് മന്ത്രി

By Web TeamFirst Published Jan 5, 2019, 6:31 PM IST
Highlights

പാരിതോഷികം വൈകിക്കുന്ന ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച് കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാംപ്യന്‍ മനു ഭാക്കര്‍.
 

ദില്ലി: പാരിതോഷികം വൈകിക്കുന്ന ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച് കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാംപ്യന്‍ മനു ഭാക്കര്‍. യൂത്ത് ഒളിംപിക്സ് സ്വര്‍ണം നേടിയതിന് പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ പാരിതോഷികം നൽകുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് മനു ഭാക്കര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

അതേസമയം മനുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിയാന കായികമന്ത്രി അനിൽ വിജ് രംഗത്തെത്തി. മനു നാവടക്കണമെന്നും ഷൂട്ടിംഗില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പ്രതികരിച്ചു. കോമൺവെൽത്ത്, യൂത്ത് ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയ മനു ഭാക്കര്‍ 2020ലെ ടോക്യോ ഒളിംപിക്സില്‍ രാജ്യത്തിന്‍റെ പ്രധാന പ്രതീക്ഷയാണ്.

click me!