ഏഷ്യന്‍ ഗെയിംസ്: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍

Published : Aug 25, 2018, 05:00 PM ISTUpdated : Sep 10, 2018, 02:14 AM IST
ഏഷ്യന്‍ ഗെയിംസ്: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍

Synopsis

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 21-12, 21-15.

ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍. മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. 

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 21-12, 21-15. ഇന്തോനേഷ്യയുടെ തന്നെ ഫിട്രിയാനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-6, 21-14. 

അതേ സമയം ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഢി കൂട്ടുകെട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിയറവ് പറഞ്ഞു. ചൈനയുടെ ലോക മൂന്നാം നമ്പര്‍ ജോഡിയോട് 11-21, 22-24 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്.
 

PREV
click me!

Recommended Stories

ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിലേക്ക്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം, ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി