ഇന്ത്യക്ക് ജയം എളുപ്പമാകില്ല; നിര്‍ണായക തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ

By Web TeamFirst Published Nov 17, 2018, 6:24 PM IST
Highlights

ഓസ്ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം സ്വപ്നം കാണുന്ന വിരാട് കോലിയുടെ ടീം ഇന്ത്യക്ക് തിരച്ചടിയായേക്കുന്ന തീരുമാനം ക്രിക്കറ്റ് ഓസ്ട്രേലിയ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരുവര്‍ഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ‍് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും വിലക്ക് നീക്കണമെന്ന അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

സിഡ്നി: ഓസ്ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം സ്വപ്നം കാണുന്ന വിരാട് കോലിയുടെ ടീം ഇന്ത്യക്ക് തിരച്ചടിയായേക്കുന്ന തീരുമാനം ക്രിക്കറ്റ് ഓസ്ട്രേലിയ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരുവര്‍ഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ‍് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും വിലക്ക് നീക്കണമെന്ന അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഈ ആഴ്ച ചേരുന്ന ബോര്‍ഡ് യോഗം മൂവരുടെയും വിലക്ക് ഇളവു ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ഓസ്ട്രേലിയന്‍ പ്ലേയേഴ്സ് അസോസിയേഷനാണ് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയയെ സമീപിച്ചത്. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ഡിസംബര്‍ 29വരെയും സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് അടുത്തവര്‍ഷം മാര്‍ച്ച് 29വരെയുമാണ്. എന്നാല്‍ സ്മിത്തും വാര്‍ണറും ഇല്ലാത്ത ഓസീസ് ടീം മൂന്ന് ഫോര്‍മാറ്റിലും ദയനീയ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും വിലക്ക് നീക്കണമെന്ന പൊതുവികാരം ശക്തമായത്.

വിലക്ക് നീക്കിയാല്‍ ഡിസംബര്‍ ആറിന് തുടങ്ങുന്ന ഇന്ത്യക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇരുവര്‍ക്കും കളിക്കാനാവും. ഇന്ത്യക്കെതിരെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള രണ്ടു കളിക്കാരാണ് സ്മിത്തും വാര്‍ണറും. സസ്പെന്‍ഷന്‍കാലത്ത് ഗ്രേഡ് ക്രിക്കറ്റില്‍ കളിക്കുന്ന സ്മിത്തിനും വാര്‍ണര്‍ക്കും സംസ്ഥാന ടീമുകള്‍ക്കായി ഇതുവരെ കളിക്കാനായിട്ടില്ല. ബോര്‍ഡ് യോഗം പൊതുവികാരം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന.

click me!