വീണ്ടും രോഹിത്തിനെ പിന്തുണച്ച് ഗാംഗുലി

Published : Nov 15, 2018, 11:39 PM IST
വീണ്ടും രോഹിത്തിനെ  പിന്തുണച്ച് ഗാംഗുലി

Synopsis

വീണ്ടും രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ രോഹിത്തിനെ കളിപ്പിക്കണമെന്നാണ് ഗാംഗുലി പറയുന്നത്. നേരത്തെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഗാംഗുലി രംഗത്തെത്തിയിരുന്നു.

കോല്‍ക്കത്ത: വീണ്ടും രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ രോഹിത്തിനെ കളിപ്പിക്കണമെന്നാണ് ഗാംഗുലി പറയുന്നത്. നേരത്തെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഗാംഗുലി രംഗത്തെത്തിയിരുന്നു.

രോഹിതിന്റെ നിലവിലുള്ള ഫോം ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓസീസ് പിച്ചില്‍ രോഹിതിന് നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നല്ല ഫോമിലുള്ള ആത്മവിശ്വാസമുള്ള ഒരു താരത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അദ്ദേഹത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും ഗാംഗുലി പ്രതികരിച്ചു.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പിക്കാന്‍ ഇന്ത്യക്ക് കിട്ടിയ സുവര്‍ണാവസരമാണിത്. ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും തോല്‍വികള്‍ക്ക് ഓസ്‌ട്രേലിയില്‍ കണക്കുതീര്‍ക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യക്ക് മികച്ച ബൗളിംഗ് നിരയുണ്ട് .ഇഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ ബൗളര്‍മാര്‍ 20 വിക്കറ്റും വീഴ്ത്തിയത് നമ്മള്‍ കണ്ടതാണെന്നും ഗാംഗുലി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍