ഈ ടീം പോര..! ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ തിരികെ വിളിച്ചു

Published : Jan 24, 2019, 02:24 PM IST
ഈ ടീം പോര..! ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ തിരികെ വിളിച്ചു

Synopsis

പാക്കിസ്ഥാനെതിരെ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ക്വിന്റണ്‍ ഡി കോക്ക്, ഡെയില്‍ സ്‌റ്റെയ്ന്‍ എന്നിവരെ തിരികെ വിളിച്ചു. പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

കേപ്ടൗണ്‍: പാക്കിസ്ഥാനെതിരെ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ക്വിന്റണ്‍ ഡി കോക്ക്, ഡെയില്‍ സ്‌റ്റെയ്ന്‍ എന്നിവരെ തിരികെ വിളിച്ചു. പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പരമ്പര നേടണമെന്ന ലക്ഷ്യത്തോടെയാണ് ഡി കോക്കിനേും സ്‌റ്റെയ്ന്‍ എന്നിവരെ തിരികെ വിളിച്ചത്.  

ഡുവാന്നെ ഒലിവര്‍, ഹെന്റിച്ച് ക്ലാസന്‍, ഡേന്‍ പാറ്റേഴ്‌സണ്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ടി20യില്‍ കളിച്ചിട്ടുള്ള താരം ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിനെ ആദ്യമായി ഏകദിന ടീമിലേക്ക് തിരികെ വിളിച്ചു. വെള്ളിയാഴ്ച സെഞ്ചൂറിയണിലാണ് പരമ്പരയിലെ മൂന്നാം മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം
കെഎസ്‌സിഎയുടെ ആവശ്യം കണ്ട് ഞെട്ടി, എംഎല്‍എമാര്‍ക്കുള്‍പ്പെടെ ആവശ്യപ്പെട്ടത് 10000 സൗജന്യ ടിക്കറ്റുകള്‍, വിശദീകരണവുമായി ബിസിസിഐ