കുരുക്ക് മുറുകുന്നു; സ്‌മിത്തിനും വാര്‍ണര്‍ക്കും നഷ്ടമാവുക കോടികള്‍?

By Web DeskFirst Published Mar 26, 2018, 8:21 PM IST
Highlights
  • താരങ്ങളുമായുള്ള പരസ്യ കരാറുകള്‍ പിന്‍വലിക്കാന്‍ കമ്പനികള്‍

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കൂടുതല്‍ കുരുക്കിലേക്ക്. സ്മിത്തിന്‍റെയും വാര്‍ണറിന്‍റെയും സ്പോണ്‍സര്‍മാരായ കമ്പനികള്‍ കരാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്മിത്ത് ബ്രാന്‍ഡ് അംബാസിഡറായ വീറ്റ് ബിക്‌സ് കരാര്‍ പുനഃപരിശോധിച്ചുവരികയാണ്. 

കൊറിയന്‍ ബ്രാന്‍ഡായ സാംസങിന്‍റെയും അമേരിക്കന്‍ ബ്രാന്‍ഡ് ന്യൂ ബാലന്‍സിന്‍റെയും പരസ്യമുഖം കൂടിയാണ് സ്റ്റീവ് സ്മിത്ത്. ലോകോത്തര ബ്രാന്‍ഡുകളായ ടെയോട്ട, എല്‍ജി, നെസ്‌ലെ, ഗ്രേ നിക്കോള്‍സ് ചാനല്‍ 9 അടക്കമുള്ള നിരവധി കമ്പനികളാണ് വാര്‍ണറുമായി സഹകരിക്കുന്നത്. കമ്പനികള്‍ കരാറുകള്‍ പിന്‍വലിച്ചാല്‍ താരങ്ങള്‍ക്ക് കോടികളാണ് നഷ്ടപ്പെടുക. ഇത് വിപണിയില്‍ താരങ്ങളുടെ പരസ്യ മൂല്യത്തില്‍ വന്‍ ഇടിവുണ്ടാക്കും.

നേരത്തെ സ്മിത്തും വാര്‍ണറും ഓസീസ് ടീമിന്‍റെ നായക, ഉപനായക പദവികള്‍ രാജിവെച്ചിരുന്നു. ഐസിസി സ്മിത്തിനെ ഒരു മത്സത്തില്‍ നിന്ന് വിലക്കുകയും 100 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. പിന്നാലെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സും സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ കൂടുതല്‍ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉരുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

click me!