
മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ വിരാട് കോലിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടും ബ്രയാന്‍ ലാറയോടും താരതമ്യം ചെയ്ത് ഓസീസ് ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് വോ. വലിയ വേദികളില്‍ മികച്ച പ്രകടനം നടത്തുന്ന സച്ചിനെയും ലാറയെയും പോലെയാണ് കോലിയെന്ന് സ്റ്റീവ് വോ ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കോലിയായിരിക്കും ഏറ്റവും അപകടകാരിയെങ്കിലും കോലിയെക്കൂടാതെ ഇന്ത്യക്ക് വേറെയും മികച്ച കളിക്കാരുണ്ടെന്നും സ്റ്റീവ് വോ ഓര്‍മിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ വിദേശത്ത് മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമാണിതെന്ന ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായത്തെ വോ തള്ളിക്കളഞ്ഞു.
ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും ശാസ്ത്രിയുടെ ഇത്തരം പരസ്യപ്രസ്താവനകള്‍ ടീമില്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കാനേ ഉപകരിക്കൂവെന്നും വോ പറഞ്ഞു. ഓസീസ് ക്രിക്കറ്റിന് ഇപ്പോള്‍ കഷ്ടകാലമാണെങ്കിലും നാട്ടില്‍ ഓസ്ട്രേലിയയെ തോല്‍പിക്കുക എളുപ്പമാകില്ലെന്നും വോ പറഞ്ഞു.
ലോകത്തെ ഏത് ടീമിനോടും കിടപിടിക്കുന്ന ബൗളിംഗ് നിര ഓസീസിനുണ്ട്. അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്ത് 350ന് അടുത്ത് സ്കോര്‍ ചെയ്താല്‍ ഓസീസിനെ തോല്‍പിക്കുക ബുദ്ധിമുട്ടാകുമെന്നും വോ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!