ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് വിരമിച്ചു

Published : Aug 05, 2018, 10:31 PM IST
ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് വിരമിച്ചു

Synopsis

ജര്‍മനിക്കായി ലോകകപ്പില്‍ ബൂട്ടണിഞ്ഞ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ ഗോമസ് 78 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 

ബര്‍ലിന്‍‍: ജര്‍മന്‍ സ്‌ട്രൈക്കര്‍ മരിയോ ഗോമസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ ഗോമസ് റഷ്യന്‍ ലോകകപ്പില്‍ കളിച്ചിരുന്നു. ജര്‍മന്‍ കുപ്പായത്തില്‍ 78 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടാനായി. യുവതാരങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ മാറിക്കൊടുക്കുന്നു എന്ന് ഗോമസ് വിരമിക്കല്‍ സന്ദേശത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അപ്രതീക്ഷിത കാരണങ്ങളാല്‍ പരിശീലകന്‍ തിരിച്ചുവിളിച്ചാല്‍ മാത്രമേ ടീമിലേക്ക് മടങ്ങിയെത്തൂവെന്നും ഗോമസ് വ്യക്തമാക്കി. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം പുറത്തായ ശേഷം വിരമിക്കുന്ന രണ്ടാമത്തെ ജര്‍മന്‍ താരമാണ് ഗോമസ്. നേരത്ത മധ്യനിര താരം മെസ്യൂട്ട് ഓസില്‍ വിരമിച്ചിരുന്നു. 2007ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആയിരുന്നു ഗോമസിന്‍റെ അന്താരാഷ്‌ട്ര അരങ്ങേറ്റം. ജര്‍മന്‍ ക്ലബ് സ്റ്റുറ്റ്ഗാര്‍റ്റുമായി 2020വരെ താരത്തിന് കരാറുണ്ട്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗോൾ ആഘോഷത്തിനിടെ ഡ്രസ്സിങ് റൂം ടണലിലേക്ക് അബദ്ധത്തില്‍ ചാടി താരം; പിന്നാലെ ഗോൾ റദ്ദാക്കി റഫറി
റൊണാൾഡോയുടെ വിവാഹമെന്ന് കരുതി ഇരച്ചുകയറി ആരാധകർ; വധുവരൻമാരെ കണ്ടപ്പോള്‍ അമ്പരപ്പ്; പ്രതികരിച്ച് സിആർ7