സുനില്‍ ഗവാസ്‌ക്കറിന് ചുട്ട മറുപടിയുമായി യൂസഫ് പത്താന്‍

Published : May 04, 2016, 09:11 AM ISTUpdated : Oct 05, 2018, 01:03 AM IST
സുനില്‍ ഗവാസ്‌ക്കറിന് ചുട്ട മറുപടിയുമായി യൂസഫ് പത്താന്‍

Synopsis

ബംഗളൂരു: സുനില്‍ ഗവാസ്‌ക്കറിന് ചുട്ട മറുപടിയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം യൂസഫ് പത്താന്‍ രംഗത്ത്. കൊല്‍ക്കത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിനെ ഗവാസ്കര്‍ വിലയിരുത്തയതിന് എതിരെയാണ് യൂസഫ് പത്താന്‍റെ കമന്‍റ്. ബാംഗ്ലൂരിന്റേതു വെറും തറ ബോളിങ് ആയിരുന്നു, അതിനാലാണ് കൊല്‍ക്കത്ത ജയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സുനില്‍ ഗാവസ്‌കര്‍ ഐപിഎല്ലിന്‍റെ ടി.വി.കമന്‍റേറ്ററാണ്. 

'വെറും തറ ബോളിങ് നേരിട്ടല്ല വിജയം നേടിയത്. ഐപിഎല്‍ പോലെ വലിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ഒരു ടീമിന്‍റെത് ഒരിക്കലും മോശം ബോളിങ് ആയിരിക്കില്ല. അത് അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടും വിലയിരുത്തലും ആണ്. ഗാവസ്‌കര്‍ എന്തു പറഞ്ഞാലും അത് അദ്ദേഹത്തിനു ബോധ്യപ്പെട്ട കാര്യം ആയിരിക്കും. വരുണ്‍ ആരോണ്‍, ഷെയ്ന്‍ വാട്‌സന്‍ തുടങ്ങി രാജ്യത്തിന്റെ ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ളവര്‍ക്കെതിരെയാണ് ഞാന്‍ കളിച്ചത്' യൂസഫ് പത്താന്‍ പറയുന്നു.

കൊല്‍ക്കത്തയ്ക്കു വേണ്ടി യൂസഫ് പഠാന്‍ 29 പന്തുകളില്‍ നേടിയ 60 റണ്‍സ് ആണ് ബാംഗ്ലൂരിനെതിരെ വിജയം കുറിക്കാന്‍ തുണച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 185 റണ്‍സെടുത്തത്. കൊല്‍ക്കത്ത അഞ്ചു പന്തു ബാക്കിനിര്‍ത്തി വിജയത്തിലെത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 'ഫൈനൽ ശാപം' മാറ്റാൻ ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ; മാസ്റ്റർ പ്ലാനുമായി ബിസിസിഐ
സാനിയയ്ക്ക് വിവാഹ സമ്മാനമായി വിജയമില്ല; ഹണിമൂൺ പോലും മാറ്റിവെച്ച് കല്യാണപിറ്റേന്ന് ക്രീസിലെത്തിയ അര്‍ജുന് നിരാശ