
മുംബൈ: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍യാദവ് സയ്യിദ് മുഷ്‌താഖ് അലി ടി20 ട്രോഫിക്കുള്ള മുംബൈ ടീമിനെ നയിക്കും. ലോകകപ്പ് നേട്ടത്തിന് പിന്നാലെ മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ സൂര്യ കുമാര്‍ യാദവിന് ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള അവസരമാണ് സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്റ്. ശ്രേയസ് അയ്യര്‍, ശിവംദുബെ, ഷര്‍ദുല്‍ താക്കൂര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും മുംബൈ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
അടുത്തിടെ നിന്ന രഞ്‌ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമില്‍ നിന്ന് ഫോമില്ലായ്‌മയും റെഡ് ബോള്‍ ക്രിക്കറ്റിലെ പരിചയക്കുറവും ചൂണ്ടിക്കാട്ടി സൂര്യകുമാറിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍, ട്വന്റി20 ഫോര്‍മാറ്റിലേക്ക് സൂര്യകുമാര്‍ യാദവിന് തിരിച്ചുവരവൊരുക്കുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന് വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. നവംബര്‍ 14ന് കൊല്‍ക്കത്തയില്‍ ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
സൂര്യകുമാര്‍ യാദവ് അവസാനമായി ടി20 മത്സരം കളിച്ചത് ജൂണില്‍ ടി20 മുംബൈ ലീഗിലാണ്. നടുവിരലിന് പരിക്കേറ്റ ഷര്‍ദുല്‍ താക്കൂര്‍ പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയത് മുംബൈക്ക് പ്രതീക്ഷയേകുന്നു. അതേസമയം രഞ്‌ജി ട്രോഫി ക്യാപ്‌റ്റന്‍ സിദ്ദേഷ് ലാഡ് വൈറ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.
ടീം സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), അഥര്‍വ അങ്കോലെകര്‍, അംഗ്രിഷ് രഘുവന്‍ഷി (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, ദിവ്യാന്‍ശ് സക്‌സേന, മാക്‌സ്വെല്‍ സ്വാമിനാഥന്‍, സുവേദ് പര്‍ക്കര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മുഷീര്‍ ഖാന്‍, ഷര്‍ദുല്‍ താക്കൂര്‍, സര്‍ഫറാസ് ഖാന്‍, മൊഹിത് അവസ്‌തി, സായ് രാജ് പാട്ടീല്‍, സില്‍വെസ്റ്റര്‍ ഡിസൂസ, ശിവംദുബെ, ഹര്‍ദിക് തമോറെ (വിക്കറ്റ് കീപ്പര്‍).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!