
സിഡ്നി: ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചേസിംഗ് മികവില്‍ അവസാന ട്വന്റി-20 ജയിച്ച് ഓസീസിനെതിരായ ട്വന്റി-20 പരമ്പര സമനിലായിക്കിയെങ്കിലും ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി മൂന്ന് പേര്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ബൗളര്‍ ഖലീല്‍ അഹമ്മദുമാണ് മൂന്ന് മത്സര പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിപ്പോയ മൂന്നുപേര്‍. മൂന്ന് മത്സരങ്ങളിലും ഒരേ ടീമിനെയാണ് ഇന്ത്യ കളത്തിലറക്കിയത്.
മഴ മുടക്കിയ രണ്ടാം മത്സരത്തില്‍ അനായാസ ക്യാച്ച് നിലത്തിട്ട പന്ത് ടെസ്റ്റ് പരമ്പരയില്‍ ഓസീസിലെ ബൗണ്‍സുള്ള വിക്കറ്റുകള്‍ എങ്ങനെ കീപ്പ് ചെയ്യുമെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ആദ്യ മത്സരത്തില്‍ ക്രുനാല്‍ പാണ്ഡ്യ നാലോവറില്‍ 55 റണ്‍സ് വഴങ്ങുകയും അടിച്ചുകളിക്കേണ്ട അവസരത്തില്‍ പുറത്താവുകയും ചെയ്തുവെങ്കിലും അടുത്ത രണ്ടു മത്സരങ്ങളിലും ഗംഭീര തിരിച്ചുവരവ് നടത്തി ക്രുനാല്‍ തന്റെ സാന്നിധ്യമറിയിച്ചു.
കെ എല്‍ രാഹുലാകട്ടെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ബാറ്റിംഗിനിറങ്ങി തീര്‍ത്തും നിരാശപ്പെടുത്തി. 13.50 മാത്രമാണ് പരമ്പരയില്‍ രാഹുലിന്റെ ബാറ്റിംഗ് ശരാശരി. സ്ട്രൈക്ക് റേറ്റാകട്ടെ 100ല്‍ താഴെയും. ആദ്യ മത്സരത്തില്‍ കോലിയുടെ സ്ഥാനത്ത് മൂന്നാം നമ്പറിലിറങ്ങിയ രാഹുല്‍ അവസാന മത്സരത്തില്‍ നാലാമനായാണ് ക്രീസിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ സെഞ്ചുറി നേടിയ രാഹുലില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ തിളങ്ങിയ ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് ഓസ്ട്രേലിയയില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റോടെയാണ് തുടങ്ങിയത്. എന്നാല്‍ ഓസീസ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈനിലും ലെംഗ്തിലും മാറ്റം വരുത്താന്‍ തയാറാവാതിരുന്ന ഖലീല്‍ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഏറെ റണ്‍സ് വഴങ്ങി നിരാശപ്പെടുത്തി. ഖലീലിന്റെ പന്തുകളുടെ വൈവിധ്യമില്ലായ്മയും ഇന്ത്യക്ക് തലവേദനയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!