അതിശക്തം ഈ മുംബൈ ടീം: രോഹിത്തിനൊപ്പം രണ്ട് ഇന്ത്യന്‍ താരങ്ങള്‍കൂടി

Published : Oct 16, 2018, 03:48 PM IST
അതിശക്തം ഈ മുംബൈ ടീം: രോഹിത്തിനൊപ്പം രണ്ട് ഇന്ത്യന്‍ താരങ്ങള്‍കൂടി

Synopsis

വിജയ് ഹസാരെ സെമി ഫൈനല്‍ മത്സരത്തിന് ശക്തായ ടീമിനെയൊരുക്കി മുംബൈ. വെസ്റ്റ് ഇന്‍ഡീസിനെതിരാര ടെസ്റ്റ് പരമ്പരയ്ക്ക ശേഷം അജിന്‍ക്യ രഹാനേയും പൃഥ്വി ഷായും ടീമില്‍ തിരിച്ചെത്തി. നേരത്തെ രോഹിത് ശര്‍മയും മുംബൈയ്ക്ക് വേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നു.

മുംബൈ: വിജയ് ഹസാരെ സെമി ഫൈനല്‍ മത്സരത്തിന് ശക്തായ ടീമിനെയൊരുക്കി മുംബൈ. വെസ്റ്റ് ഇന്‍ഡീസിനെതിരാര ടെസ്റ്റ് പരമ്പരയ്ക്ക ശേഷം അജിന്‍ക്യ രഹാനേയും പൃഥ്വി ഷായും ടീമില്‍ തിരിച്ചെത്തി. നേരത്തെ രോഹിത് ശര്‍മയും മുംബൈയ്ക്ക് വേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നു. ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ പാഡണിയുമ്പോള്‍ ടൂര്‍ണമെന്റിലെ തന്നെ ഫേവറൈറ്റുകളായി മാറിയിരിക്കുകയാണ് മുംബൈ ടീം.

രോഹിത് ക്വാര്‍ട്ടറില്‍ തന്നെ മുംബൈ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ബിഹാറിനെതിരെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ പുറത്താകാതെ 33 റണ്‍സെടുത്ത് രോഹിത്ത് ടീമിന്റെ വിജയശില്‍പിയും ആയി. ഈ മാസം 17ന് ഹൈദരാബാദിനെതിരെയാണ് വിജയ്ഹസാരെ ട്രോഫിയില്‍ മുംബൈയുടെ സെമിഫൈനല്‍ പോരാട്ടം. 

വിജയ് ഹാസര ട്രോഫിയില്‍ മുംബൈയ്ക്ക് പുറമെ ഹൈദരാബാദും ഡല്‍ഹിയും ജാര്‍ഖണ്ഡുമാണ് സെമിയിലെത്തിയത്. 17ന് മുംബൈ ഹൈദരാബാദിനേയും തൊട്ടടുത്ത ദിവസം ഡല്‍ഹി ജാര്‍ഖണ്ഡിനേയും നേരിടും. 20-ം തിയതിയാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍