സച്ചിന്‍റെ മകനുവേണ്ടി 1000 റണ്‍സടിച്ച പ്രണവിനെ തഴഞ്ഞതോ? - വിവാദം കൊഴുക്കുന്നു

Published : May 31, 2016, 02:54 PM ISTUpdated : Oct 04, 2018, 08:05 PM IST
സച്ചിന്‍റെ മകനുവേണ്ടി 1000 റണ്‍സടിച്ച പ്രണവിനെ തഴഞ്ഞതോ? - വിവാദം കൊഴുക്കുന്നു

Synopsis

തികച്ചും സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്‍റെ മകനായതിനാലാണ് ധനവാഡെയെ വെസ്റ്റ് സോണ്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതെസമയം സച്ചിനെ ഊന്നം വച്ചുള്ള ആക്ഷേപമാണ് ഇതെന്നാണ് ഇതിനെതിരെ സച്ചിന്‍ ആരാധകരുടെ മറുവാദം. 

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുളള സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം ഇപ്പോള്‍ ചൂടുളള ചര്‍ച്ചയാണ്. നേരത്തെ അണ്ടര്‍ 14 ടീമിലും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്. 323 പന്തില്‍ നിന്നും ആയിരുന്നു ഈ നേട്ടം. 

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ ആരും നേടിയിട്ടില്ല 1000 റണ്‍സ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് പ്രണവ് റെക്കോര്‍ഡ് തകര്‍ത്തത്. കല്യാണ്‍ കെസി ഗാന്ധി സ്‌കൂളും ആര്യ ഗുരുകുല സ്‌കൂളും തമ്മിലായിരുന്നു മത്സരം. 59 സിക്‌സറുകളും 129 ഫോറുകളും നേടിയ താരം 395 മിനുട്ടാണ് ക്രീസില്‍ ചെലവഴിച്ചത്. 1465 റണ്‍സിനാണ് ടീം ഡിക്ലയര്‍ ചെയ്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജുവിന്റെ ഫിറ്റ്‌നെസ് സമ്മതിച്ചേ പറ്റൂ, കോലിയെ ഓര്‍മിപ്പിക്കുന്നു'; അവിശ്വസനീയമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍
'പാകിസ്ഥാന്‍ താരങ്ങള്‍ പിസിബിക്ക് അങ്ങോട്ട് പൈസ കൊടുക്കണം'; ലോകകപ്പ് തോല്‍വിയില്‍ കടുത്ത നടപടികളുമായി ബോര്‍ഡ്