ഛേത്രിയുടെ പകരക്കാരനായി കോമള്‍ തട്ടാല്‍ ഇന്ത്യന്‍ ടീമില്‍

By Web TeamFirst Published Nov 14, 2018, 1:19 PM IST
Highlights

ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം കോമള്‍ തട്ടാലിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പരിക്ക് മൂലം പിന്‍മാറിയ സാഹചര്യത്തിലാണ് 17ന് അമ്മാനില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലേക്കുള്ള ടീമിലേക്ക് തട്ടാലിനെ ഉള്‍പ്പെടുത്തിയത്.

ദില്ലി: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം കോമള്‍ തട്ടാലിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പരിക്ക് മൂലം പിന്‍മാറിയ സാഹചര്യത്തിലാണ് 17ന് അമ്മാനില്‍ നടക്കുന്ന സൗഹൃദ മത്സരത്തിലേക്കുള്ള ടീമിലേക്ക് തട്ടാലിനെ ഉള്‍പ്പെടുത്തിയത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തിനിടെ സന്ദേശ് ജിങ്കന്റെ ടാക്ലിങിലാണ് ഛേത്രിയുടെ കണങ്കാലിന് പരിക്കേറ്റത്. ജോര്‍ദാനെതിരേയുള്ള 30 അംഗ ടീം നവംബര്‍ മൂന്നിന് തന്നെ പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണില്‍ എ.ടി.കെക്കു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് സീനിയര്‍ ടീമിലേക്ക് വഴി തുറന്നത്.

കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരം ഈ സീസണില്‍ 340 മിനുട്ട് കൊല്‍ക്കത്തക്ക് വേണ്ടി കളിച്ചിച്ച് ഒരു ഗോള്‍ നേടി. ഇന്ത്യക്കായി അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച് ആദ്യമായി സീനിയര്‍ ടീമിലെത്തുന്ന താരമാണ് കോമള്‍ തട്ടാല്‍.

ഇന്ത്യ അതിഥേയത്വം വഹിച്ച അണ്ടര്‍ 17 ലോകകപ്പില്‍ അമേരിക്കക്കെതിരെ നടത്തിയ മിന്നും പ്രകടനമാണ് തട്ടാലിനെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ബ്രിക്സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെതിരെ തട്ടാല്‍ ഗോള്‍ നേടിയിരുന്നു.

click me!