ചാമ്പ്യൻസ് ലീഗ്: യുവന്‍റസിനെ അത്‌ലറ്റിക്കോ വീഴ്‌ത്തി; സിറ്റിക്ക് ജയം

By Web TeamFirst Published Feb 21, 2019, 8:42 AM IST
Highlights

അത്‍ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഷാൽക്കെ മൈതാനത്ത് സിറ്റിയുടെ ജയം. 

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ പ്രീക്വാർട്ടറിൽ യുവന്‍റസിന് തോൽവി. അത്‍ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെ വീഴ്ത്തിയത്. മാഡ്രിഡ് പോസ്റ്റിലേക്ക് യുവന്‍റസ് താരങ്ങൾ പതിനാല് ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാനായില്ല. അത്‍ലറ്റിക്കോ മാഡ്രിഡിനു വേണ്ടി ജോസെ ഗിമിനസ് 78- മിനിറ്റിലും ഡീഗോ ഗോഡിൻ 83- മിനിറ്റിലും ഗോൾ നേടി.

ഒന്നാം പാദ പ്രീക്വാർട്ടറിലെ മറ്റൊരു മത്സരത്തിൽ ഷാൽക്കയെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഷാൽക്കെ മൈതാനത്ത് സിറ്റിയുടെ ജയം. സെർജിയോ അഗ്യുറോ, ലിറോയ് സാനെ, റഹീം സ്റ്റെർലിംഗ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. നബീൽ ബെന്‍റലേബ് നേടിയ ഇരട്ട ഗോളാണ് ഷാൽക്കെയുടെ പരാജയഭാരം കുറച്ചത്. നിക്കോളാസ് ഓട്ടമെന്‍റി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി.

click me!