യൂറോപ്പ ലീഗ്: സെവിയ പ്രീ ക്വാര്‍ട്ടറില്‍; ചെല്‍സിക്കും ആഴ്‌സണലിനും ഇന്ന് മത്സരം

By Web TeamFirst Published Feb 21, 2019, 8:55 AM IST
Highlights

സെവിയ യൂറോപ്പ ലീഗ് ഫുട്ബോളിന്‍റെ പ്രീക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാംപാദത്തിൽ ലാസിയോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് സെവിയയുടെ മുന്നേറ്റം.

സെവിയ: സ്‌പാനിഷ് ക്ലബ് സെവിയ യൂറോപ്പ ലീഗ് ഫുട്ബോളിന്‍റെ പ്രീക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാംപാദത്തിൽ ലാസിയോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് സെവിയയുടെ മുന്നേറ്റം. ആദ്യപാദത്തിൽ ഒരു ഗോളിന് ജയിച്ച സെവിയ ആകെ 3-0ന് ആണ് ജയിച്ചത്. വിസാം ബെൻ, പാബ്ലോ സറാബിയ എന്നിവരാണ് സെവിയയുടെ ഗോളുകൾ നേടിയത്. മത്സരത്തിൽ സെവിയയുടെ ഫ്രാങ്കോ വാസ്ക്വേസും ലാസിയോയുടെ ആഡം മറൂസിച്ചും ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

യൂറോപ്പ ലീഗ് ഫുട്ബോളിൽ ആഴ്സണലും ചെൽസിയും ഇന്നിറങ്ങും. ആഴ്സണൽ, ബെയ്റ്റിനെയും ചെൽസി, മാൽമോയെയും നേരിടും. ആദ്യ പാദത്തിൽ ഒരുഗോളിന് തോറ്റ ആഴ്സണലിന് ഇന്നത്തെ മത്സരം നിർണായകമാണ്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതാണ് ആഴ്സണലിന്‍റെ ആശ്വാസം. ചെൽസി ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് മാൽമോയെ തോൽപിച്ചിരുന്നു. എഫ് എ കപ്പ് തോൽവിയിൽ നിന്ന് കരകയറുകയാണ് ചെൽസിയുടെ ലക്ഷ്യം. 

ചെൽസി കോച്ച് മൗറീസിയോ സാറിക്കും ഇന്നത്തെ മത്സരം നിർണായകമാണ്. മറ്റൊരു മത്സരത്തിൽ ഇന്‍റർ മിലാൻ, റാപിഡ് വെയ്നെ നേരിടും. ആദ്യപാദത്തിൽ ഇന്‍റർ ഒരു ഗോളിന് ജയിച്ചിരുന്നു. 

click me!