കോപ്പയില്‍ ഇക്വഡോറിനെ വീഴ്‌ത്തി അമേരിക്ക സെമിയിൽ

By Web DeskFirst Published Jun 17, 2016, 4:09 AM IST
Highlights

ലോസാഞ്ചല്‍സ്: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ആതിഥേയരായ അമേരിക്ക. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് അമേരിക്ക സെമിയുറപ്പിച്ചത്.  അമേരിക്കയ്ക്കായി ക്ലിന്റ് ഡെംപ്സിയും ഗ്യാസി സാര്‍ഡെസും സ്കോര്‍ ചെയ്തപ്പോള്‍ മൈക്കല്‍ അരോയോ ആണ് ഇക്വഡോറിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഇരു ടീമിലെയും ഓരോ താരങ്ങള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ഭാഗ്യവും അമേരിക്കയ്ക്കൊപ്പം നിന്നു. രണ്ടു ഗോള്‍ ലിഡില്‍ വിജയമുറപ്പിച്ചിരുന്ന അമേരിക്കയെ ഞെട്ടിച്ച് എഴുപത്തിനാലാം മിനുട്ടില്‍ മൈക്കല്‍ അരോയോ ഫ്രീ കിക്കില്‍ നിന്ന് ലഭിച്ച പന്തിനെ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ചപ്പോള്‍ അമേരിക്ക ഞെട്ടി. രണ്ടുമിനിട്ടിനകം സമനില ഗോളിനായി എന്നാര്‍ വലന്‍സിയ തൊടുത്ത ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങിയത് അവിശ്വസനീയതോടെയാണ് ഇക്വഡോര്‍ ആരാധകര്‍ കണ്ടുനിന്നത്.

51-ാം മിനിട്ടില്‍ കളിക്കളത്തിലുണ്ടായ കശപിശയില്‍ പരസ്പരം പോരടിച്ച ഇക്വഡോറിന്റെ അന്റോണിയോ വലന്‍സിയയും അമേരിക്കയുടെ ജെര്‍മെയ്ന്‍ ജോണ്‍സും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനുശേഷം പത്തുപേരുമായാണ് ഇരുടീമുകളും പൊരുതിയത്.

എഴുപത്തിയാറാം മി1995ന് ശേഷം ആദ്യമായാണ് അമേരിക്ക സെമിയിലെത്തുന്നത് . അര്‍ജന്റീന-വെനസ്വേല ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയികളായിരിക്കും സെമിയില്‍ അമേരിക്കയുടെ എതിരാളികള്‍.

click me!