സച്ചിനോട് താരതമ്യം ചെയ്യുന്നവരോട് കോഹ്ലിക്ക് പറയാനുള്ളത്

Published : May 18, 2016, 10:51 AM ISTUpdated : Oct 04, 2018, 04:44 PM IST
സച്ചിനോട് താരതമ്യം ചെയ്യുന്നവരോട് കോഹ്ലിക്ക് പറയാനുള്ളത്

Synopsis

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായി താരതമ്യം ചെയ്യുന്നതില്‍ ആദ്യമായി അഭിപ്രായ പ്രകടനം നടത്തി വീരാട് കോഹ്ലി രംഗത്ത്. സച്ചിനെ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കില്ല. വ്യത്യസ്തമായ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ കളിക്കാൻ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളു. 

സച്ചിൻ 24 വർഷം രാജ്യത്തെ സേവിച്ച വ്യക്തിയാണ്. ഈ തലമുറയിലെ ഏതു കളിക്കാരനേക്കാളും രണ്ടു നിരമുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സച്ചിന്‍റെ പ്രകടനങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ എന്‍റെ സ്വന്തം വഴിയുണ്ടാക്കുന്നത്- കോഹ്‍ലി പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോഹ്‍ലി മനസു തുറന്നത്. ഇപ്പോഴുള്ള മികച്ച ഫോം തന്‍റെ ഏറ്റവും മികച്ചതാണോ എന്നറിയില്ല. ഏതാനും മാസംമുൻപ് മാത്രമാണ് ഇത്തരമൊരു ഫോമിലേക്ക് എത്തിയത്. മൽസരത്തിനിറങ്ങും മുൻപ് ഹൃദയമിടിപ്പ് പരിശോധിക്കുമെന്ന  മറ്റൊരു രഹസ്യവും കോഹ്‍ലി വെളിപ്പെടുത്തി. ഹൃദയമിടിപ്പ് കൂടുതലാണെങ്കിൽ അത് കുറക്കാൻ നോക്കും. എങ്കിൽ മാത്രമേ മികച്ച പ്രകടനം നടത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഭിഷേകിനെ മുന്നില്‍ നിര്‍ത്തി ആര്‍ച്ചറെ പൂട്ടണം, 'ഷോര്‍ട്ട് ബോള്‍ കെണി' മറികടക്കാന്‍ സ‍ഞ്ജുവിന് തന്ത്രം ഉപദേശിച്ച് പൂജാര
പുറത്തായത് 3 തവണ, ശരാശരി 8.33 മാത്രം, വാംഖഡെയില്‍ സഞ്ജുവിനെ വീഴ്ത്താനുള്ള ഇംഗ്ലണ്ടിന്‍റെ വജ്രായുധം മുന്‍ സഹതാരം