മിതാലിയെ അഭിനന്ദിച്ച കോലിക്ക് പറ്റിയ കൈയബദ്ധം

By Web DeskFirst Published Jul 13, 2017, 5:22 PM IST
Highlights

ലണ്ടന്‍: വനിതകളുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യന്‍ നായിക മിതാലി രാജിന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. വനിതാ ക്രിക്കറ്റിലെ സച്ചിന്‍ എന്നറിയപ്പെടുന്ന മിതാലിക്ക് സാക്ഷാല്‍ സച്ചിന്‍ മുതല്‍ പുരുഷ ടീം നായകന്‍ വിരാട് കോലി വരെ അഭിനന്ദനങ്ങളയച്ചു. എന്നാല്‍ മിതലിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത കോലിക്ക് ചെറിയൊരു കൈയബദ്ധം പറ്റിയെന്ന് മാത്രം. അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു.

മിതാലിയെ അഭിനന്ദിച്ച് സന്ദേശമയച്ചതിനൊപ്പമുള്ള ചിത്രത്തിലാണ് കോലിക്ക് പിഴച്ചത്. മിതാലിക്ക് പകരം വെച്ചത് പൂനം റാവത്തിന്റെ ചിത്രമായിരുന്നു കോലി ഫേസ്ബുക്കിലെ അഭിനന്ദന സന്ദേശത്തില്‍ പങ്കുവെച്ചത്. ഫേസ്ബുക്കില്‍ 35 ലക്ഷം പേര്‍ പിന്തുടരുന്ന കോലിയ്ക്ക് പറ്റിയൊരു ചെറിയ കൈയബദ്ധം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു.

വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് മിതാലി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരിയെന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതിനൊപ്പം വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മിതാലി സ്വന്തമാക്കിയിരുന്നു.

 

 

click me!