ആരാധകനെ നാടുകടത്തല്‍; വിമര്‍ശനങ്ങള്‍ക്ക് കോലിയുടെ മറുപടി

Published : Nov 09, 2018, 12:18 PM IST
ആരാധകനെ നാടുകടത്തല്‍; വിമര്‍ശനങ്ങള്‍ക്ക് കോലിയുടെ മറുപടി

Synopsis

വിദേശ കളിക്കാരെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ട്വിറ്ററിലൂടെയാണ് കോലി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയത്.

ദില്ലി: വിദേശ കളിക്കാരെയാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ട്വിറ്ററിലൂടെയാണ് കോലി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയത്.

ട്രോളുകള്‍ തനിക്ക് പുതുമയല്ലെന്ന് പറയുന്ന കോലി ഈ ഇന്ത്യന്‍ താരങ്ങള്‍ എന്ന ആരാധകന്റെ പരാമര്‍ശത്തിനാണ് താന്‍ അങ്ങനെ മറുപടി നല്‍കിയതെന്ന് വിശദീകരിക്കുന്നു. എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ അതിനെ അനുകൂലിക്കുന്നു. ദീപങ്ങളുടെ ഈ ഉത്സവകാലത്ത് ആരാധകർക്ക് സ്നേഹവും സമാധാനവും നേരുന്നുവെന്നും കോലി ട്വീറ്റില്‍ വ്യക്തമാക്കി.

കോഹ്‍ലിക്ക് അമിതപ്രശസ്തി ലഭിക്കുന്നതായും കോഹ്‍ലിയേക്കാൾ ഇംഗ്ലിഷ്, ഓസ്ട്രേലിയൻ കളിക്കാരുടെ കളി കാണുന്നതാണ് താല്‍പര്യമെന്നുമുള്ള ഒരു ക്രിക്കറ്റ് ആരാധകന്റെ വാക്കുകൾക്കെതിരെയുള്ള കോലിയുടെ പ്രതികരണമാണു വിവാദമായത്. തന്റെ മൊബൈല്‍ ആപ്ലിക്കേഷ്ന്‍ പുറത്തിറക്കുന്ന വേളയില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് വീഡിയോ സന്ദേശത്തിലൂടെ കോലി വിവാദ പരാമര്‍ശം നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്