ലക്ഷ്മണ്‍ പ്രവചനം നടത്തി; എതിര്‍ പ്രവചനവുമായി ക്ലര്‍ക്ക്

By Web DeskFirst Published Sep 14, 2017, 2:25 PM IST
Highlights

ദില്ലി: സ്പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും ആസ്‌ത്രേല്യക്കെതിരെ ഏകദിന പരമ്പരയില്‍ കളിപ്പിക്കാതെ വിശ്രമമനുവദിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ഇരുവരോടും പറഞ്ഞ് തന്നെയാണ് പുതിയ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യസ്വേന്ദ്ര ചഹാലിനെയും ടീമിലെടുത്തതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയാണ് കഴിഞ്ഞ സീസണിന്‍റെ  കണ്ടുപിടുത്തം. ഫിനിഷര്‍ എന്ന നിലക്ക് വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം എടുക്കുന്നതെന്നും ധോണിയും റെയ്‌നയും കളിച്ച ഇടത്ത് നന്നായി കളിക്കാന്‍ പാണ്ഡ്യെക്കാവുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യ-ആസ്‌ത്രേല്യ ഏകദിന പരമ്പരയെ കുറിച്ച് പ്രവചനവും നടത്തി ലക്ഷ്മണ്‍. ഇന്ത്യ 4-1ന് ആസ്‌ത്രേല്യയെ മറികടക്കുമെന്നാണ് താന്‍ കരുതുന്നത്. ശ്രീലങ്കക്കെതിരെ 9-0ന് വിജയിച്ച ടീമിന് അതിനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎല് ലക്ഷ്മണ്‍ ഇന്ത്യക്കനുകൂലമായി നടത്തിയ പ്രവചനത്തെ തള്ളി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ഇന്ത്യ-ആസ്‌ത്രേല്യ ഏകദിന പരമ്പരയെ കുറിച്ച് പ്രവചനവും നടത്തിയിരുന്നു ലക്ഷ്മണ്‍. ഇന്ത്യ 4-1ന് ആസ്‌ത്രേല്യയെ മറികടക്കുമെന്നാണ് താന്‍ കരുതുന്നത്. ശ്രീലങ്കക്കെതിരെ 9-0ന് വിജയിച്ച ടീമിന് അതിനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ലക്ഷ്ണമണിന്റെ പ്രവചനത്തിന് നേരെ വിപരീതമായാണ് ക്ലാര്‍ക്കിന്‍റെ പ്രവചനം. ഓസ്ട്രേലിയ 3-2ന് വിജയം കൊണ്ടു പോവുമെന്നാണ് ക്ലാര്‍ക്കിന്റെ അഭിപ്രായം. ഏകദിന മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത് കോഹ്ലിയാണെന്ന് സമ്മതിച്ച ക്ലാര്‍ക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ കോഹ്ലിയേക്കാള്‍ മുമ്പില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണെന്നാണ് അഭിപ്രായപ്പെടുന്നത്.

click me!