ബോക്സിങ് ഡേയിൽ വാര്‍ണറും സ്‌മിത്തും തിളങ്ങി; ഓസീസിന് മികച്ച തുടക്കം

By Web DeskFirst Published Dec 26, 2017, 1:53 PM IST
Highlights

മെൽബണ്‍: ആഷസ് ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയയ്‌ക്ക് മികച്ച തുടക്കം. ഓപ്പണര്‍ ‍ഡേവിഡ് വാര്‍ണറുടെ(103) സെഞ്ച്വറിയുടെയും നായകൻ സ്റ്റീവ് സ്‌മിത്തിന്റെ(പുറത്താകാതെ 65) അര്‍ദ്ധസെഞ്ച്വറിയുടെയും മികവിൽ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 244 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ആദ്യ വിക്കറ്റിൽ 122 റണ്‍സെടുത്ത ശേഷമാണ് ഓസ്ട്രേലിയ അൽപ്പമൊന്ന് പതറിയത്. 26 റണ്‍സെടുത്ത ബെൻക്രോഫ്റ്റും ഡേവിഡ് വാർണറും അടുത്തടുത്ത് പുറത്തായതോടെ രണ്ടിന് 135 എന്ന നിലയിലായി ഓസ്‌ട്രേലിയ. അധികം വൈകാതെ സ്കോര്‍ 160ൽ നിൽക്കെ 17 റണ്‍സെടുത്ത ഉസ്‌മാൻ കവാജയുടെ വിക്കറ്റും നഷ്‌ടമായി.

65 റണ്‍സോടെ സ്റ്റീവ് സ്മിത്തും 31 റണ്‍സോടെ ഷോണ്‍ മാർഷുമാണ് ഇപ്പോൾ ക്രീസില്‍. ഇംഗ്ലണ്ടിനുവേണ്ടി ആൻഡേഴ്‌സൺ, ബ്രോഡ്, വോക്ക്സ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച ഓസീസ് നേരത്തെ തന്നെ പരന്പര സ്വന്തമാക്കിയിരുന്നു.

click me!