
ദുബായ്: നാടകീയമായിരുന്നു ഓസ്‌ട്രേലിയ- പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റ്. തോല്‍വിലേക്ക് നടന്നുനീങ്ങിയ ഓസ്‌ട്രേലിയ ഉസ്മാന്‍ ഖവാജയുടെയും ടിം പെയ്‌നിന്‍റെയും അവിശ്വനീയ ചെറുത്തുനില്‍പില്‍ സമനില പിടിച്ചെടുത്തു. ടെസ്റ്റ് ചരിത്രത്തിലെ മികച്ച പോരാട്ടങ്ങളിലൊന്ന് എന്ന വിശേഷണവുമായി മത്സരം അവസാനിച്ചപ്പോള്‍ ഒരു ക്യാച്ചും മിന്നുംതാരമായി.
ഷോട്ട് ലെഗില്‍ ബാബര്‍ അസമെടുത്ത ക്യാച്ച് മത്സരത്തില്‍ ഏറെ ശ്രദ്ധേയമായി. സ്‌പിന്നര്‍ യാസിര്‍ ഷായുടെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്(1) ബാബര്‍ അസത്തിന്‍റെ പറക്കലില്‍ പുറത്തായത്. മികച്ച മത്സരത്തിലെ മികച്ച ക്യാച്ചെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതേ ഓവറില്‍ പീറ്റര്‍ സിഡിലും റണ്ണൊന്നുമെടുക്കാതെ ഷായുടെ പന്തില്‍ പുറത്തായിരുന്നു.
462 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് അസാമാന്യ പോരാട്ടവീര്യമാണ് അവസാന രണ്ട് ദിനങ്ങളില്‍ പുറത്തെടുത്തത്. അവസാന ദിവസം 136/3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് ഖവാജയുടെയും ട്രാവിസ് ഹെഡ്ഡിന്റെയും പെയിനിന്‍റെയും ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന് വിജയം നിഷേധിച്ചത്. സ്കോര്‍ പാക്കിസ്ഥാന്‍ 482 & 181/6 ഡിക്ലയേര്‍ഡ്, ഓസ്ട്രേലിയ 202 & 362/8
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!