
മൊഹാലി: ഇന്ത്യന്‍ ക്യാമ്പിനും ആരാധകര്‍ക്കും ആഘോഷ നിമിഷമായിരുന്നു രോഹിത് ശര്‍മ്മയുടെ മൂന്നാം ഇരട്ട സെഞ്ചുറി. തിസാര പെരേയുടെ പന്തില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത് രോഹിത് ബാറ്റ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സ്റ്റേഡിയം ഇളകിമറിഞ്ഞു. എന്നാല്‍ രോഹിതിന്‍റെ താണ്ഡവത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച ഭാര്യ റിഥിക സജ്ഡേ വികാരഭരിതയായി.
രോഹിത് ഇരട്ട സെഞ്ചുറിയോട് അടുക്കുന്നതിന് മുമ്പ് തന്നെ റിഥികയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗ്യാലറിയിലിരുന്ന ഭാര്യക്ക് സ്നേഹാഭിവാദ്യം നല്‍കിയാണ് രോഹിത് മൂന്നാം ഡബിള്‍ ആഘോഷിച്ചത്.
http://www.bcci.tv/videos/id/5827/197-to-200-the-run-of-emotions-during-those-three-runs-to-glory
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!