
ലോഡ്‌സ്: എതിര്‍ ടീമംഗങ്ങള്‍ക്ക് പോലും നിറഞ്ഞ കയ്യടി നല്‍കുക എന്നത് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരുടെ പ്രത്യേകതയാണ്. ക്രിക്കറ്റിന്‍റെ തറവാടായ ലോഡ്‌സില്‍ അത്തരമൊരു കയ്യടി പ്രതീക്ഷിക്കാത്ത താരങ്ങളുണ്ടാവില്ല. ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ഇംഗ്ലീഷ് ആരാധകരുടെ കയ്യടി കിട്ടി.
കെ.എല്‍ രാഹുല്‍ പുറത്തായശേഷം ക്രീസിലെത്തിയ കോലി ആന്‍ഡേഴ്‌സണിന്‍റെ രണ്ടാം പന്ത് നേരിടാനൊരുങ്ങുമ്പോള്‍ മഴപെയ്തു. പിന്നാലെ പൂജാരയ്ക്കൊപ്പം ഡ്രസിംഗ് റൂമിലേക്ക് കോലി മടങ്ങി. എന്നാല്‍ കോലി മടങ്ങുമ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ആരാധകര്‍ വരവേറ്റത്. കോലിയാവട്ടെ, ഇംഗ്ലീഷ് ആരാധകരെ ബാറ്റുയര്‍ത്തി പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ആ ദൃശ്യങ്ങള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!