അനിയന്‍റെ കുറ്റത്തിന് ചേട്ടന്‍റെ പ്രായശ്ചിത്തം- വീഡിയോ

web desk |  
Published : May 05, 2018, 12:03 AM ISTUpdated : Jun 08, 2018, 05:50 PM IST
അനിയന്‍റെ കുറ്റത്തിന് ചേട്ടന്‍റെ പ്രായശ്ചിത്തം- വീഡിയോ

Synopsis

അവസാന ഓവറില്‍ മാത്രം 22 റണ്‍സാണ് ഹാര്‍ദിക് വിട്ടുനല്‍കിയത്.

ഇന്‍ഡോര്‍: അനിയന്‍ ഹാര്‍ദിക് പാണ്ഡ്യ അടിവാങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായത് ജ്യേഷ്ഠന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഇന്നിങ്‌സ്. ചില സയമത്ത് അങ്ങനെയാണ് അനിയന്‍മാര്‍ ചെയ്യുന്ന കുറ്റത്തിന് വീട്ടിലെ മൂത്ത ചേട്ടന്‍ പ്രായശ്ചിത്തം ചെയ്യാറുണ്ട്. ഇന്നലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കണ്ടതും അതുതന്നെയായിരുന്നു.

പഞ്ചാബിനെതിരേ ബൗളിങ്ങില്‍ ഒട്ടും നല്ല ദിവസമായിരുന്നില്ല ഹാര്‍ദിക്കിന്. നാലോവറില്‍ ഹാര്‍ദിക് വഴങ്ങിയത് 44 റണ്‍സാണ്. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യന്‍ താരത്തിന് എടുക്കാന്‍ സാധിച്ചത്. അവസാന ഓവറില്‍ മാത്രം 22 റണ്‍സാണ് ഹാര്‍ദിക് വിട്ടുനല്‍കിയത്. അതില്ലായിരുന്നെങ്കില്‍ ഇതിലും ചെറിയ സ്‌കോറില്‍ പഞ്ചാബിനെ ഒതുക്കാമായിരുന്നു. 

പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴും ഹാര്‍ദിക്കിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 23 റണ്‍സാണ് ഹാര്‍ദിക്ക് നേടിയത്. ക്രീസില്‍ നില്‍ക്കേണ്ട സമയത്ത് നിരുത്തരവാദിത്തം കാണിച്ച് പുറത്താവുകയും ചെയ്തു. ഇവിടെയാണ് ചേട്ടന്‍ പാണ്ഡ്യ രക്ഷകനായത്. 12 പന്ത് മാത്രം നേരിട്ട ക്രുനാല്‍ 31 റണ്‍സ് നേടി. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ക്രുനാലിന്റെ ഇന്നിങ്‌സ്. 

ഹാര്‍ദിക്കിനെ സ്‌റ്റോയ്‌നിസ് കണക്കിന് ശിക്ഷിച്ചെങ്കില്‍ അതേ നാണയത്തില്‍ ക്രുനാലും തിരിച്ചടിച്ചു. സ്‌റ്റോയ്‌നിസ് എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അവസാന മൂന്ന് പന്തില്‍ 14 റണ്‍സാണ് ക്രുനാല്‍ നേടിയത്. മത്സരത്തിന്റെ ഗതി മാറ്റിയതും ഈ ഓവറായിരുന്നു.ഇതോടെ അനിയന്‍ ചെയ്ത തെറ്റിന് ചേട്ടന്റെ പ്രായശ്ചിത്തം പൂര്‍ത്തിയാവുകയും ചെയ്തു.

മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയ സ്റ്റോയ്നിസിന്‍റെ ഓവര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗംഭീറിന്‍റെ പരിശീലകസംഘത്തിലേക്ക് പഞ്ചാബ് പരിശീലകന്‍, ഐപിഎല്‍ കഴിഞ്ഞാൽ ഇന്ത്യൻ ടീമിനൊപ്പം ചേരും
'ബൗളർമാരെ കൂടി ഗാംഗുലി ഒന്ന് പരിഗണിക്കണം', ക്രിക്കറ്റ് നിയമങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് സുനിൽ ഗവാസ്കർ