
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഭാഗ്യം കൊണ്ട് മാത്രം പ്ലേ ഓഫിലെത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പതിനാല് മത്സരങ്ങളില്‍ ഏഴെണ്ണം മാത്രം വിജയിച്ച അവര്‍ക്ക് 14 പോയിന്റ് മാത്രമാണുള്ളത്. നിര്‍ണായക മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സും പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് അവസാന നാലിലെത്താന്‍ സാധിച്ചത്.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 153 റണ്‍സെടുത്തു. പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ പഞ്ചാബിന് ചെന്നൈയെ 100 റണ്‍സില്‍ താഴെ ഒതുക്കണമായിരുന്നു. എന്നാല്‍ ചെന്നൈ അനായാസം മറികടന്നു. ഇതോടെ രാജസ്ഥാന് യോഗ്യത ഉറപ്പിച്ചു.
ഈ സമയത്തെല്ലാം രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാംപ് മത്സരം ടിവിയില്‍ കാണുന്നുണ്ടായിരുന്നു. മാത്രമല്ല, ചെന്നൈ നൂറ് റണ്‍സ് മറികടന്നപ്പോള്‍ രാജസ്ഥാന്‍ താരങ്ങള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. കളിച്ച് ജയിക്കാതെ മറ്റു ടീമുകളുടെ സഹായത്താസാണ് രാജസ്ഥാന്‍ അവസാന നാലിലെത്തിയത്. എന്നിട്ടും ഇത്തരത്തില്‍ ആഹ്ലാദക്രടനം നടത്തുന്നത് ക്രിക്കറ്റിന്റെ സല്‍പേരിന് ചേരുന്നതാണോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.
ചെന്നൈ നൂറ് റണ്‍സ് പൂര്‍ത്തിയാക്കുമ്പോള്‍ ടിവിക്ക് മുന്നിലിരുന്ന് കെ. ഗൗതമാണ് ആദ്യം തുള്ളിച്ചാടിയത്. പിന്നീട് മറ്റു താരങ്ങളെത്തി. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ സഹതാരങ്ങള്‍ ഹസ്തദാനം ചെയ്ത് മടങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!