
ദില്ലി: ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ പലപ്പോഴും അസ്വസ്ഥനായിരുന്നുവെന്ന് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്. ടീമിന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്തത്തില്‍ കടുത്ത നിരാശയുണ്ടായിരുന്നെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു. ഡെല്‍ഹിയുടെ അവസാന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പോണ്ടിങ്. ഒരു സീസണില്‍ മോശം പ്രകടനം ഉണ്ടായതൊഴിച്ചാല്‍ മികച്ച താരമാണ് മാക്‌സ്‌വെല്ലെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
എന്നാല്‍ താരത്തിന്റെ മോശം പ്രകടനത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് മനസിലാവുന്നില്ല. ഡെല്‍ഹിയുടെ നാലാം നമ്പറിലേക്ക് പരഗണിക്കപ്പെട്ട താരമായിരുന്നു മാ്ക്‌സ്‌വെല്‍. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ നിന്ന് അവധിയെടുത്തപ്പോല്‍ ഋഷഭ് പന്തിനെ ആ സ്ഥാനത്ത് കളിച്ചു. പന്ത് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
താരത്തിന്റെ മോശം പ്രകടനത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് മനസിലാവുന്നില്ല.
ഇതോടെ മാക്‌സിയെ അഞ്ചാം സ്ഥാനത്ത് കളിപ്പിക്കാന്‍ തീരുമാനിച്ചു. ആ പൊസിഷനില്‍ താരം അധികം കളിച്ചിട്ടില്ല, ചിലപ്പോള്‍ ഇതൊക്കെ കാരണമായേക്കാമെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു. മോശം പ്രകടനത്തില്‍ പിന്നില്‍ കാരണമെന്താണെന്നറിയാല്‍ ആഗ്രഹമുണ്ടെന്നും താരം പോണ്ടിങ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!