2009ല്‍ രാജസ്ഥാൻ റോയല്‍സിലൂടെയായിരുന്നു ഫിഞ്ചിന്റെ ഐപിഎല്‍ അരങ്ങേറ്റം. ശേഷം ഡെക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം രണ്ട് സീസണുകള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കായി കളത്തിലിറങ്ങിയ താരം. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഭാഗമായ ടീമുകളുടെ എണ്ണം 15 ആണ്. ഇതില്‍ ഒൻപത് ടീമുകള്‍ക്ക് വേണ്ടിയും കളിച്ച ഒരാളുണ്ട്. മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തൊരു റെക്കോർഡ്.

ഓസ്ട്രേലിയൻ താരം ആരോണ്‍ ഫിഞ്ചാണ് ആ താരം. 2009ല്‍ രാജസ്ഥാൻ റോയല്‍സിലൂടെയായിരുന്നു ഫിഞ്ചിന്റെ ഐപിഎല്‍ അരങ്ങേറ്റം. ശേഷം ഡെക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം രണ്ട് സീസണുകള്‍.

2013ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യ, 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദും തൊട്ടടുത്ത വർഷം മുംബൈ ഇന്ത്യൻസിന്റെ ജഴ്‌സിയും ഫിഞ്ച് അണിഞ്ഞു.

2016, 17 എഡിഷനുകളില്‍ സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിന്റെ ഒപ്പമായിരുന്നു. പഞ്ചാബ് കിങ്സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമായി ഓരോ സീസണുകള്‍ക്കൂടി കളിച്ചാണ് താരം ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുന്നത്.

11 സീസണുകളില്‍ ബാറ്റെടുത്തെങ്കിലും രണ്ട് തവണ മാത്രമാണ് ഫിഞ്ചിന് തന്റെ മികവിനൊത്ത് തിളങ്ങാൻ കഴിഞ്ഞത്. 2013ല്‍ പൂനെയ്ക്കായും 16ല്‍ ഗുജറാത്തിന് വേണ്ടിയും.

Powered By: