നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടായി; സഹികെട്ട് കോലി ചെയ്തത്

Published : Feb 13, 2018, 10:32 PM ISTUpdated : Oct 05, 2018, 03:35 AM IST
നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടായി; സഹികെട്ട് കോലി ചെയ്തത്

Synopsis

പോര്‍ട്ട് എലിസബത്ത്: ഏകദിനത്തില്‍ റണ്‍വേട്ട നടത്തുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം മത്സരത്തില്‍ തിളങ്ങാനായില്ല. 54 പന്തില്‍ 36 റണ്‍സ് എടുത്ത് നില്‍ക്കവേ ജെ.പി ഡുമിനിയുടെ നേരിട്ടുള്ള ഏറില്‍ കോലിറണ്ണൗട്ടാവുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുമായുണ്ടായ ആശയക്കുഴപ്പമാണ് കോലിയുടെ വിക്കറ്റ് തെറിക്കാനിടയാക്കിയത്. പേസര്‍ മോണി മോര്‍ക്കലെറിഞ്ഞ 26-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവബഹുലമായ വിക്കറ്റ് വീഴ്ച്ച. 

മോര്‍ക്കലിന്‍റെ പന്ത് പോയിന്‍റിലേക്ക് തട്ടിയിട്ട് സിംഗിളെടുക്കാന്‍ രോഹിത് ശര്‍മ്മ ശ്രമിച്ചു. ഇരുവരും ക്രീസ് വിട്ടിറങ്ങിയെങ്കിലും രോഹിത് തിരിച്ചുകയറിയതോടെ കോലി തിരിഞ്ഞോടാന്‍ ശ്രമിച്ചു. എന്നാല്‍ ഡുമിനിയുടെ അനായാസ ത്രോ കോലിയുടെ വിക്കറ്റ് തെറിപ്പിച്ചു. ഡ്രസിംഗ് റൂമിലെത്തിയ ഇന്ത്യന്‍ നായകന്‍ പാഡ് വലിച്ചെറിഞ്ഞാണ് വിക്കറ്റ് നഷ്ടമായതിന്‍റെ അരിശം തീര്‍ത്തത്. രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ സമാനമായ രീതിയില്‍ അജിങ്ക്യ രഹാനെയും റണ്ണൗട്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വാംഖഡെയില്‍ ഇംഗ്ലണ്ടിനെ അടിച്ചുപറത്തി സഞ്ജു സാംസണ്‍, ടോപ് സ്കോറര്‍, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് റെക്കോര്‍ഡ് വിജയലക്ഷ്യം
കോലിയുടെ ചരിത്ര റെക്കോർഡിനൊപ്പം സഞ്ജു, വെടിക്കെട്ട് ഫിഫ്റ്റിയുമായി വാംഖഡെയില്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം