അന്ന് മച്ചാ മച്ചാ, ഇപ്പോള്‍ കട്ട കലിപ്പ്; ധോണിയും ബ്രാവോയും ക്രീസില്‍ കൊമ്പുകോര്‍ത്തു

Published : Apr 30, 2016, 06:23 AM ISTUpdated : Oct 04, 2018, 04:36 PM IST
അന്ന് മച്ചാ മച്ചാ, ഇപ്പോള്‍ കട്ട കലിപ്പ്; ധോണിയും ബ്രാവോയും ക്രീസില്‍ കൊമ്പുകോര്‍ത്തു

Synopsis

പൂനെ: ഒരുവര്‍ഷം മുമ്പുവരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മച്ചാ മച്ചാ ആയിരുന്നു ധോണിയും ബ്രാവോയും. എന്നാല്‍  ടീം മാറിയതോടെ ഇരുവരും ഇന്നലെ ക്രീസില്‍വെച്ച് പരസ്‌പരം കൊമ്പുകോര്‍ത്തു. റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന്റെ വിശ്വസ്തനാണ് ബ്രാവോ ഇപ്പോള്‍. ഇന്നലെ പൂനെ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മത്സരത്തിലെ പതിനെട്ടാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബ്രാവോയുടെ പന്തില്‍ പാഡില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ധോണിക്ക് പിഴച്ചു.

പന്ത് നെഞ്ചില്‍ തട്ടി ക്രീസില്‍ തന്നെ വീണു. എന്നാല്‍ റണ്ണിനായി ക്രീസ് വീട്ടിറങ്ങിയ ധോണിയ്ക്ക് അരികിലേക്ക് ബ്രാവോ ഓടിയെത്തി. ഒരുനിമിഷം ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നേര്‍ക്കുനേര്‍ നിന്നു. പിന്നെ ഒറു ചെറുചിരിയുമായി ബ്രാവോ തിരിച്ചുനടന്നു. ഒരുവര്‍ഷം മുമ്പ് വരെ അടുത്തസുഹൃത്തുക്കളായിരുന്നവര്‍ എതിരാളികളായപ്പോള്‍ കാണിച്ച വീറും വാശിയും കാണികള്‍ നന്നായി ആസ്വദിക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം
ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്