അതിവേഗ ഫിഫ്റ്റി; ക്യാപ്റ്റന്റെ റെക്കോര്‍ഡ് വിസ്മൃതിയിലാക്കി സ്മൃതി

By Web TeamFirst Published Nov 17, 2018, 11:03 PM IST
Highlights

ട്വന്റി-20 വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ വെടിക്കെട്ട് പ്രകടനം നടത്തിയ സ്മൃതി മന്ഥാനക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്. ട്വന്റി-20യില്‍ വനിതകളിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡാണ് സ്മൃതി സ്വന്തം പേരിലാക്കിയത്.

ഗയാന: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ വെടിക്കെട്ട് പ്രകടനം നടത്തിയ സ്മൃതി മന്ഥാനക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്. ട്വന്റി-20യില്‍ വനിതകളിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡാണ് സ്മൃതി സ്വന്തം പേരിലാക്കിയത്.

ഓസ്ട്രേലിയക്കെതിരെ 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സ്മൃതി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതിന്റെ റെക്കോര്‍ഡാണ് വിസ്മൃതിയിലാക്കിയത്. ആറ് ഫോറും രണ്ട് സിക്സറും സഹിതം അര്‍ധസെഞ്ചുറി തികച്ച സ്മൃതി 55 പന്തില്‍ 83 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്.

സ്മൃതിക്കൊപ്പം തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും അതിവേഗ അര്‍ധസെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും 27 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 68 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്.

click me!