പഞ്ചഗുസ്തി ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ 13 മലയാളികള്‍!

Published : Oct 11, 2018, 07:04 PM IST
പഞ്ചഗുസ്തി ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ 13 മലയാളികള്‍!

Synopsis

ഇസ്താംബുളില്‍ നടക്കുന്ന ലോകകപ്പിൽ 32 അംഗ ടീമില്‍ 13 പേർ മലയാളികള്‍. ആദ്യമായാണ് ഇത്രയധികം താരങ്ങൾ കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലെത്തുന്നത്. മുന്‍നിര താരങ്ങളായ ജോബി മാത്യു, അജിത് ജോയ്...

തൃശൂര്‍: പഞ്ചഗുസ്തി ലോകകപ്പിൽ മികച്ച പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ ടീം. തുർക്കിയിൽ നടക്കുന്ന ലോകകപ്പിൽ 32 അംഗ ടീമില്‍ 13 പേർ മലയാളികളാണ്. ജോബി മാത്യു, അജിത് ജോയ്, ദിൽഷാദ്, ഫെമിൽ, നെസീമ തുടങ്ങി മുൻനിര താരങ്ങളാണ് കളത്തിലിറങ്ങുന്നത്. ഈ മാസം 12 മുതൽ 22 വരെ ഇസ്താംബുളിലാണ് ലോകകപ്പ് നടക്കുന്നത്. 

ഭിന്നശേഷിയുള്ളവരുടെ വിഭാഗത്തിലും മത്സരാർത്ഥികളുണ്ട്. ഏഴ് പുരുഷന്മാരും ആറ് സ്ത്രീകളുമാണ് മലയാളി സംഘത്തിലുള്ളത്. ആദ്യമായാണ് ഇത്രയധികം താരങ്ങൾ കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലെത്തുന്നത്. നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക തന്നെയാവും പ്രധാന വെല്ലുവിളിയെന്നും ഏഷ്യൻ രാജ്യങ്ങളിൽ മലേഷ്യയെ സൂക്ഷിക്കണമെന്നും താരങ്ങൾ പറയുന്നു. വെള്ളിയാഴ്ച ഇന്ത്യൻ സംഘം തുർക്കിയിലേക്ക് പോവും. 

PREV
click me!

Recommended Stories

ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി, 22-ാം വയസില്‍ ഇതിഹാസം! ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം
12 വർഷത്തെ പോരാട്ടത്തിനൊടുവിൽ ശുഭവാർത്ത, ഷൂമാക്കർ ഇനി കിടപ്പിലല്ല; ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതി