ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനക്ക് ജയം; ശ്രീകാന്ത് പുറത്ത്

By Web TeamFirst Published Aug 2, 2018, 5:28 PM IST
Highlights

ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് സന്തോഷവും നിരാശയും. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അഞ്ചാം സീഡ് കിഡംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് തോറ്റ് പുറത്തായി. സ്കോര്‍ 18-21, 18-21.

നാൻജിങ് (ചൈന): ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് സന്തോഷവും നിരാശയും. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അഞ്ചാം സീഡ് കിഡംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് തോറ്റ് പുറത്തായി. സ്കോര്‍ 18-21, 18-21.

അതേസമയം, ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ സൈനാ നെഹ്‌വാള്‍  മുന്‍ ചാമ്പ്യനായ തായ്‌ലന്‍ഡിന്റെ റാട്ചനോക് ഇന്താനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ക്വാര്‍ട്ടറിലെത്തി. സ്കോര്‍ 21-16, 21-19. ഒളിംപിക് ചാമ്പ്യന്‍ കരോലീന മാരിനാണ് സൈനയുടെ അടുത്ത റൗണ്ടിലെ എതിരാളി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ സൈന  2015ല്‍ വെള്ളിയും 2017ല്‍ വെങ്കലും നേടിയിരുന്നു.

ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് സഖ്യമായ സാത്‍വിക്സായ്‍രാജ് –അശ്വിനി പൊന്നപ്പ സഖ്യവും ത്രസിപ്പിക്കുന്ന ജയവുമായി മെഡല്‍ പ്രതീക്ഷ സജീവമാക്കി. ലോക ഏഴാം നമ്പറായ മലേഷ്യന്‍ ജോഡി ഗോ സൂണ്‍-ഷെവോണ്‍ ജെമി സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സാത്വിക്‌സായ്‌രാജ്-അശ്വിനി സഖ്യം കീഴടക്കിയത്. സ്കോര്‍ 20-22 21-14 21-6

click me!