
ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയയ്ക്ക് വെള്ളി. 65 കിലോ ഫ്രീസ്റ്റൈൽ ഫൈനലിൽ ബജ്റംഗ് ജപ്പാൻ താരം തകൂതോയോട് തോറ്റു. 16-9 എന്ന സ്കോറിനായിരുന്നു ജപ്പാൻ താരത്തിന്‍റെ ജയം.
2013ലെ വെങ്കല മെഡൽ ജേതാവായ ബജ്റംഗ് ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്. ഏഷ്യൻ കോമൺവെൽത്ത് ചാമ്പ്യന്‍ കൂടിയാണ് ബജ്റംഗ് പൂനിയ. സുശീൽ കുമാറാണ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ ഗുസ്തി താരം.