സെറീനക്ക് പിന്തുണയുമായി വനിതാ ടെന്നിസ് അസോസിയേഷൻ

By Web TeamFirst Published Sep 11, 2018, 11:59 AM IST
Highlights

ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ഫൈനലിനിടെ ഉണ്ടായ സംഭവങ്ങളിൽ സെറീന വില്യംസിന് പിന്തുണയുമായി വനിതാ ടെന്നിസ് അസോസിയേഷൻ(ഡബ്ല്യു ടി എ). ഫൈനലിൽ ചെയർ അംപയർ സെറീനയോട് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ഡബ്ല്യു ടി എ ചീഫ് എക്സിക്യൂട്ടീന് സ്റ്റീവ് സൈമൺ പറഞ്ഞു.

ഫൈനലിനിടെ പെനാല്‍റ്റി പോയിന്റ് വിധിച്ച സെറീനയ്ക്ക് 12 ലക്ഷം രൂപ പിഴശിക്ഷയും ചുമത്തി. സ്ത്രീ ആയതിനാലാണ് തനിക്കിതിരെ നടപടി ഉണ്ടായതെന്നായിരുന്നു സെറീനയുടെ പ്രതികരണം. സ്ത്രീ പുരുഷ വിവേചനം പാടില്ലെന്നും അംപയറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഡബ്ല്യു ടി എ അധികൃതർ പറഞ്ഞു.

അംപയർ കാ‍ർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളറും കളിക്കിടെ കോച്ച് നി‍ർദേശങ്ങൾ നൽകിയതിന് നാലായിരം ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം ഡോളറുമാണ് സെറീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. ഫൈനലിൽ സെറീനയെ തോൽപിച്ച് ജപ്പാന്റെ നവോമി നവോമി ഒസാക്ക ആദ്യ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയിരുന്നു.

click me!