യൂത്ത് ഒളിംപിക്സ്: ബാഡ്മിന്‍റണില്‍ ലക്ഷ്യ സെന്നിലൂടെ സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ

Published : Oct 12, 2018, 07:37 PM IST
യൂത്ത് ഒളിംപിക്സ്: ബാഡ്മിന്‍റണില്‍ ലക്ഷ്യ സെന്നിലൂടെ സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ

Synopsis

യൂത്ത് ഒളിംപിക്‌സ് ബാഡ്മിന്‍റണില്‍ ലക്ഷ്യ സെന്‍ ഫൈനലില്‍. ഇതോടെ ഇന്ത്യ ഏഴാം മെഡല്‍ ഉറപ്പിച്ചു. ഇന്ന് നടക്കുന്ന ഫൈനലിൽ അഞ്ചാം സീ‍ഡായ ചൈനീസ് താരം ഷിഫെങ് ലീയെ ലക്ഷ്യ നേരിടും. 

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്സ് ബാഡ്മിന്‍റണില്‍ സ്വര്‍ണപ്രതീക്ഷ ഉണര്‍ത്തി ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍. ആവേശകരമായ സെമിയിൽ രണ്ടാം സീഡായ ജാപ്പനീസ് താരം കൊഡയ് നരോക്കെയ തോൽപ്പിച്ചാണ് ലക്ഷ്യ സെന്നിന്‍റെ മുന്നേറ്റം. സ്കോര്‍ 14-21, 21-15, 24-22. 

ഇതോടെ ഗെയിസിലെ ഏഴാമത്തെ മെഡൽ ഇന്ത്യ ഉറപ്പിച്ചു. ഇതിന് മുന്‍പ് ജാപ്പനീസ് താരത്തിനെതിരെ കളിച്ച രണ്ട് മത്സരവും ലക്ഷ്യ തോറ്റിരുന്നു. ഇന്ന് നടക്കുന്ന ഫൈനലിൽ അഞ്ചാം സീ‍ഡായ ചൈനീസ് താരം ഷിഫെങ് ലീയെ ലക്ഷ്യ നേരിടും.

ഒളിംപിക്സില്‍ നാലാം സീഡാണ് ലക്ഷ്യ സെന്‍. യൂത്ത് ഒളിംപിക്സ് ബാഡ്മിന്‍റണില്‍ രണ്ടാം തവണയാണ് ഇന്ത്യ മെഡൽ നേടുന്നത്. 2010ൽ മലയാളി താരം എച്ച് എസ് പ്രണോയ് വെള്ളി നേടിയിരുന്നു. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു