
ബ്യൂണസ് അയേഴ്സ്: യൂത്ത് ഒളിംപിംക്സ് പുരുഷ ഹോക്കിക്ക് പിന്നാലെ പെൺകുട്ടികളുടെ ഹോക്കിയിലും ഇന്ത്യയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ആതിഥേയരായ അർജന്‍റീനയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. കളി തുടങ്ങി 49-ാം സെക്കന്‍ഡില്‍ തന്നെ ഇന്ത്യക്കായി മുംതാസ് ഖാന്‍ ഗോളടിച്ചെങ്കിലും പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച അര്‍ജന്റീന സ്വര്‍ണനേട്ടത്തിലെത്തി.
യൂത്ത് ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്ൻ വനിതാ ടീം ഫൈനലിൽ എത്തുന്നത്. മുൻപ് രണ്ട് തവണ ജേതാക്കളായ ടീമാണ് അർജന്‍റീന. ഇതോടെ മെഡൽപ്പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അടക്കം 10 മെഡലുകളായി.
മെഡല്‍പ്പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. റഷ്യ(43), ചൈന(25), ഹംഗറി(21) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇന്നലെ നടന്ന പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ മലേഷ്യയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റിരുന്നു. രണ്ട് ഗോള്‍ ലീഡെടുത്തശേഷമാണ് ഇന്ത്യ നാലു ഗോളുകള്‍ വഴങ്ങി തോറ്റത്.